ADVERTISEMENT

മനില ∙ ഉത്തര ഫിലിപ്പീന്‍സില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം. തലസ്ഥാനമായ മനിലയില്‍ ഉള്‍പ്പെടെ കുലുക്കം അനുഭവപ്പെട്ടു. കെട്ടിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായി.

ആളുകൾ വീടുകളിൽനിന്നും കെട്ടിടങ്ങളിൽനിന്നും ഇറങ്ങിയോടി. മറ്റു നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പർവത പ്രദേശമായ അബ്ര പ്രവിശ്യയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നു ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കാനോളജി ആൻഡ് സീസ്മോളജി അറിയിച്ചു.

English Summary: Powerful earthquake strikes northern Philippines, strongly felt in Manila

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com