Premium

ലൈംഗികവൃത്തിക്കിടെ കെട്ടിയിടും, ജീവനോടെ തൊലിയുരിക്കും; ചോര മണക്കും മനുഷ്യക്കടത്ത്

HIGHLIGHTS
  • ജൂലൈ 30 ലേ‍ാക മനുഷ്യക്കടത്ത് വിരുദ്ധദിനം; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
  • മനുഷ്യന്റെ തെ‍ാലിക്ക് എന്തു വില വരും? ലക്ഷങ്ങളെന്നാണ് ഉത്തരം
  • മനുഷ്യ ചർമം ഉരിച്ചെടുക്കുന്ന കോടികളുടെ ബിസിനസിന്റെ യഥാർഥ കഥ!
human-trafficking-main
പ്രതീകാത്മക ചിത്രം: Shutterstock/Tinnakorn jorruang
SHARE

ജേ‍‌ാലിവാഗ്ദാനം ചെയ്തു ഗൾഫിലെത്തിച്ച്, നിർബന്ധിത ലൈംഗികചൂഷണത്തിന് ഇരയാക്കിയ‌ റാക്കറ്റിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു കൊച്ചിയിലെത്തിയ സ്ത്രീയുടെ ദയനീയ കഥ അടുത്തിടെ നമ്മെ ഏറെ ഞെട്ടിച്ചതാണ്. അതുമായി ബന്ധപ്പെട്ടുള്ള വൻ മനുഷ്യക്കടത്ത് അല്ലെങ്കിൽ കച്ചവട ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നുകൊണ്ടേയിരിക്കുന്നു. പക്ഷേ അതിന്റെ പിന്നിലെ കണ്ണികൾ ഇപ്പോഴും ഇരുണ്ട ലേ‍ാകത്തെവിടെയോ ഇരുന്ന് കൂടുതൽ നീചമായ ഇടപാടുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. വൻ കേ‍ാട്ട പേ‍ാലെ അതിശക്തമായ കടത്തുശൃംഖലയിൽ നിന്ന് ആ വനിത എങ്ങനെ രക്ഷപ്പെട്ടുവന്നത് മനുഷ്യക്കടത്ത് വിരുദ്ധമേഖലയിൽ പ്രവർത്തിക്കുന്ന രാജ്യത്തെ പ്രധാന ഏജൻസികൾ‌ക്കും സന്നദ്ധസംഘടനകൾക്കും ഇപ്പേ‍ാഴും അദ്ഭുതമാണ്. കാരണം, മനുഷ്യക്കടത്തിൽപ്പെട്ടവർക്കു രക്ഷപ്പെടാനുളള വഴികളല്ല, പകരം ഒളിച്ചിരിക്കാനുള്ള ഇടങ്ങളാണ് കൂടുതലായി സാധാരണ ലഭിക്കുക. കേ‍ാവിഡിന്റെ ഭാഗമായുളള സാമ്പത്തിക തകർച്ച മനുഷ്യക്കടത്തിന്റെ ആക്കം ഇരട്ടിയലധികം വർധിപ്പിച്ചിട്ടുണ്ടെന്നാണ് ഏജൻസികൾക്കു ലഭിക്കുന്ന സൂചനകൾ. സാമൂഹിക–സാമ്പത്തിക ചുറ്റുപാടുകൾ വച്ച് കേരളത്തിൽ നിന്നു കാര്യമായ റിപ്പേ‍ാർട്ടുകളെ‍ാന്നും ഉണ്ടായിട്ടില്ലെങ്കിലും അതു നടക്കുന്നുവെന്നതാണ് കൊച്ചിയിലെ കേസ് വ്യക്തമാക്കുന്നത്. മനുഷ്യക്കടത്ത് പല പേരുകളിൽ കടൽ വഴിയും കര വഴിയും നടക്കുന്നതായി രാജ്യാന്തര അന്വേഷണങ്ങളും പഠനങ്ങളും നിരവധിയുണ്ടെങ്കിലും തെ‍ാലികച്ചവടത്തിന് മനുഷ്യക്കടത്ത് എന്നതാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന ഞെട്ടിക്കുന്നതും അതിക്രൂരവുമായ വിവരം. മൃഗങ്ങളുടെ തെ‍ാലിയെടുത്ത് വിവിധ ഉപകരണങ്ങൾക്കും ചികിത്സകൾക്കും ഉപയേ‍ാഗിക്കാറുണ്ടെങ്കിലും സൗന്ദര്യ ചികിത്സയ്ക്കു വേണ്ട തെ‍ാലി എത്തിച്ചു (സ്കിൻ ഗ്രാഫ്റ്റിങ്) നൽകുന്ന വൻ കാടത്തസംഘമാണ് ഈ മനുഷ്യക്കടത്തിനു പിന്നിൽ. കേ‍ാടികളുടെ ബിസിനസാണ് ഈ മേഖലയിൽ നടക്കുന്നതെന്നും റിപ്പേ‍ാർട്ടുകൾ പറയുന്നു. അതിന്റെ ഇരുളടഞ്ഞ രഹസ്യങ്ങളിലേക്ക്...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA