എലിവിഷം പുരട്ടിയ തക്കാളി അബദ്ധത്തിൽ നൂഡിൽസിൽ ​ചേർത്ത് കഴിച്ചു; യുവതി മരിച്ചു

1248-noodle
പ്രതീകാത്മക ചിത്രം. Photo Credit: Lesterman /Shutterstock
SHARE

മുംബൈ∙ നൂഡിൽസ് പാകം ചെയ്യുന്നതിനിടെ എലിവിഷം കലർത്തിയ തക്കാളി അബദ്ധത്തിൽ മുറിച്ചിട്ട് കഴിച്ച യുവതിക്കു ദാരുണാന്ത്യം. മുംബൈ  മലാഡിലെ പാസ്കൽ വാഡിയിൽ രേഖ നിഷാദ്(35) ആണ് മരിച്ചത്. ചികിത്സക്കിടെ ബുധനാഴ്ചയായിരുന്നു യുവതിയുടെ മരണം. എലികളെ കൊല്ലാൻ വിഷം കലർത്തിയ തക്കാളി വീട്ടിൽ സൂക്ഷിച്ചിരുന്നുവെന്നും ടിവി കാണുന്നതിനിടെ അബദ്ധത്തിൽ ഈ തക്കാളി മുറിച്ച് നൂഡിൽസിൽ ഇടുകയായിരുന്നുവെന്നും യുവതി ആശുപത്രിയിൽ വച്ച് പൊലീസിന് മൊഴി നൽകി. 

ജൂലൈ 21 ന് യുവതി എലികളെ കൊല്ലാൻ തക്കാളിയിൽ വിഷം കലർത്തിയിരുന്നു. പിറ്റേദിവസം ടിവി കാണുന്നതിനിടെ അബദ്ധത്തിൽ ഈ തക്കാളി മുറിച്ച് നൂഡിൽസിൽ ചേർക്കുകയായിരുന്നുവെന്നു മൽവാനി സബ് ഇൻസ്‌പെക്ടർ മൂസ ദേവർഷി മാധ്യമങ്ങളോട് പറഞ്ഞു. നൂഡിൽസ് കഴിച്ചതോടെ യുവതി ഛർദ്ദിക്കാൻ ആരംഭിച്ചുവെന്നും അവശനിലയിൽ ആയതോടെ ഭർത്താവും ഭർതൃസഹോദരനും ചേർന്ന് യുവതിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നും സംഭവത്തിൽ ദുരൂഹത ഇല്ലെന്നും മൂസ ദേവർഷി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ അപകട മരണത്തിന് കേസ് റജിസ്റ്റർ ചെയ്‌തിട്ടുണ്ട്. 

English Summary: Mumbai Woman Eats Noodle With Tomatoes, Dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}