ADVERTISEMENT

കോഴിക്കോട്∙ ദൃശ്യങ്ങൾ പകർത്തുന്നതിനായി കുളിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ ഒളിപ്പിച്ചുവച്ച യുവാവ് പിടിയിൽ. ബാലുശ്ശേരി കരുമല മഠത്തിൽ  റിജേഷിനെയാണ് (31) പൊലീസ് പിടികൂടിയത്.

കുളിമുറിയിൽ കയറിയ സ്ത്രീ ക്യാമറ കണ്ട് ബഹളം വയ്ക്കുകയായിരുന്നു. ഇതിനിടെ ഫോൺ എടുക്കാൻ വന്ന യുവാവിനെ ആളുകൾ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

മൊബൈൽ ഫോൺ ഉപയോഗിച്ച്  ഇത്തരത്തിൽ ഒട്ടേറെ ദൃശ്യങ്ങൾ പകർത്തിയതായി പൊലീസ് സംശയിക്കുന്നു. ഫോൺ സൈബർ സെല്ലിന്റെ  പരിശോധനക്ക് അയച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

English Summary: Youth arrested for setting up camera in bathroom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com