തിരുവനന്തപുരം∙ സിഎസ്ഐ ദക്ഷിണകേരള മഹായിടവക ബിഷപ് ഡോ.ധര്‍മരാജ് റസാലം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം വിശ്വാസികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കാണ് മാര്‍ച്ച് നടത്തിയത്. ലാത്തിയടിയേറ്റ് ഒരാള്‍ക്ക് പരുക്കേറ്റു.
മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിൽനിന്ന് ആരംഭിക്കേണ്ടിയിരുന്ന മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് കനകകുന്നിൽനിന്നാണ് ആരംഭിച്ചത്.
English Summary : Believers protest march against CSI bishop Dharmaraj Rasalam