ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎമ്മിനെതിരെ വീണ്ടും ട്രോൾ പോസ്റ്റുമായി കോൺഗ്രസ് നേതാവ് വി.ടി.ബൽറാം. എകെജി സെന്റർ ആക്രമണത്തിലെ പ്രതിയെ പിടികൂടാത്തതിലുള്ള പ്രതിഷേധമാണ് ട്രോളിലൂടെ പങ്കുവച്ചിരിക്കുന്നത്.

‘ഇനി ചോദിക്കരുത്’ എന്ന വരിയോടുകൂടിയാണ്, എകെജി സെന്ററിന്റെ കാർട്ടൂണിനൊപ്പം ‘കിട്ടിയില്ല’ എന്ന് എഴുതിയ ചിത്രം പങ്കുവച്ചത്. എകെജി സെന്ററിനു നേരെ ആക്രമണമുണ്ടായി ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെക്കുറിച്ചു സൂചന പോലും ലഭിക്കാത്ത സാഹചര്യമാണ്. നിലവിൽ കേസന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 

കേസ് അന്വേഷിക്കുന്നതിൽ ക്രൈംബ്രാഞ്ചിനും മെല്ലെപ്പോക്കു നയമാണെന്ന വിമർശനങ്ങൾക്കിടെയാണ് അന്വേഷണസംഘം രൂപീകരിച്ചത്. കേസ് ക്രൈംബ്രാഞ്ചിന് വിട്ട് നാലു ദിവസമായിട്ടും അന്വേഷണസംഘം രൂപീകരിക്കാത്തതിനെ പരിഹസിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.

English Summary : VT Balram against AKG centre attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com