ADVERTISEMENT

പാലാ ∙ തൊടുപുഴ റോഡിൽ ഐങ്കൊമ്പ് ആറാം മൈലിൽ വാഹനാപകടത്തിൽ 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലായിലെ ആശുപത്രിയിൽ ചികിത്സയ്ക്കായി കുട്ടിയുമായി വരുമ്പോൾ രാവിലെ 8 മണിയോടെയായിരുന്നു അപകടം. അടിമാലി സ്വദേശികളുടെ വാഹനമാണ് അപകടത്തിൽപെട്ടത്. ആറാം മൈലിലെ വളവിൽ നിയന്ത്രണംവിട്ട് വാഹനം റോഡ് സൈഡിൽ ഇടിച്ച് മറിയുകയായിരുന്നു.

കുട്ടിയുടെ അമ്മ മെറിനും അപകടത്തിൽ സാരമായി പരുക്കേറ്റു. കുട്ടിയുടെ പിതാവ് വിദേശത്താണ്. മെറിന്റെ പിതാവ് വാവച്ചനാണു വാഹനമോടിച്ചിരുന്നത്. വാവച്ചനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മൃതദേഹം പാലാ ജനറലാശുപത്രി മോർച്ചറിയിൽ.

English Summary: Newborn baby died in accident at Pala, Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com