വിജയ് ചൗക്കിൽ ‘രാഷ്ട്രപത്നി’ വിവാദം മുഴക്കിയ കോൺഗ്രസ് നേതാവിന്റെ വാക്പിഴവ് ഇതാദ്യമായല്ല. അതിനെല്ലാം നല്ല പഴി വാങ്ങിക്കൂട്ടിയിട്ടുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും കശ്മീരിനെയും എന്നു വേണ്ട എല്ലാം അധീർ രഞ്ജൻ ചൗധരിയുടെ പരാമർശങ്ങളിൽ വിവാദ വിഷയങ്ങളായി. ചിലതൊക്കെ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ട് തിരുത്തുകയും പ്രസ്താവന പിൻവലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ‘രാഷ്ട്രപത്നി’ പരാമർശത്തിൽ ബിജെപി പ്രതിഷേധം കടുപ്പിച്ചതിനു പിന്നാലെ നിരുപാധിക മാപ്പപേക്ഷയുമായി ഒരു വിധം തടി രക്ഷിച്ച അധീർ രഞ്ജൻ ചൗധരി, പിന്നാലെ അതേ കാർഡ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെയും ഉപയോഗിച്ചു എന്നതും ശ്രദ്ധേയം. ‘ബഹുമാനപ്പെട്ട രാഷ്ട്രപതി’ എന്ന അഭിസംബോധന കൂടാതെ പാർലമെന്റില്‍ ‘ദ്രൗപതി മുർമു’ എന്ന് അലറിവിളിച്ച സ്മൃതി ഇറാനി, പ്രസിഡന്റിന്റെ ഓഫിസിനെയും സ്ഥാനത്തെയും അധിക്ഷേപിച്ചെന്നും അതിനാൽ മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് അധീർ രഞ്ജൻ സ്പീക്കർക്കു കത്തയച്ചിരുന്നു. സംഭവത്തിൽ സ്മൃതി ഇറാനി ഇതുവരെ മാപ്പുപറഞ്ഞിട്ടില്ല.
HIGHLIGHTS
- കോൺഗ്രസ് എംപി അധീർ രഞ്ജന്റെ ചില നാക്കുപിഴകളും അബദ്ധങ്ങളും