ADVERTISEMENT

മീനങ്ങാടി∙ വയനാട് മീനങ്ങാടിയിലെ മൈലമ്പാടിയിലെ ജനവാസമേഖലയിൽ കടുവ ഇറങ്ങി. റോഡിലൂടെ നടന്നുപോവുന്ന കടുവയുടെ ദൃശ്യം സമീപത്തുള്ള വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞു. ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് വീടിനു മുന്നിൽ സ്ഥാപിച്ച സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞത്. 

കഴിഞ്ഞ ഒരു മാസമായി ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അടുത്തിടെ ഇവിടെയുള്ള തോട്ടത്തിൽ ഒരു മാനിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. മാനിനെ കടുവ ആക്രമിച്ചതാണ് എന്ന പരാതി പ്രദേശവാസികൾ ഉന്നയിച്ചതിനെ തുടർന്ന് വനംവകുപ്പ് ക്യാമറകൾ അടക്കം സ്ഥാപിച്ചു. എന്നാൽ വനംവകുപ്പിന്റെ ക്യാമറകളിൽ കടുവയുടെ ദൃശ്യം ഒന്നും പതിഞ്ഞില്ല. ഈ ആശങ്ക നിലനിൽക്കുന്നതിനിടെയാണ് ഇന്നു രാവിലെ കടുവ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. 

English Summary : Tiger spotted in cctv camera at Meenangadi, Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com