തൃശൂരിൽ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകാൻ കടലിന്റെ മക്കളും

Fishermen Team Thrissur
തൃശൂർ ജില്ലയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പങ്കാളികളിയാകാൻ എത്തിയ കയ്പമംഗലം മണ്ഡലത്തിലെ മത്സ്യത്തൊഴിലാളികള്‍.
SHARE

തൃശൂർ ∙ തൃശൂർ ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കയ്പമംഗലം മണ്ഡലത്തിലെ മത്സ്യത്തൊഴിലാളികളും. നാല് ഫൈബർ ബോട്ടുകളും കിടപ്പു രോഗികളെ കിടത്താൻ പറ്റുന്ന ഡിങ്കികളുമായി ഇവർ സ്ഥലം എംഎൽഎ ഇ.ടി.ടൈസന്റെ നിർദേശപ്രകാരം ജില്ലയുടെ കിഴക്കൻ മേഖലയിലേക്ക് തിരിച്ചു.

ജില്ലാ കലക്ടർ ഹരിത വി.കുമാറിന്റെയും ഡിഡി ഫിഷറീസിന്റെയും ആവശ്യപ്രകാരം യുദ്ധകാല അടിസ്ഥാനത്തിലാണ് മത്സ്യത്തൊഴിലാളികളെ സജ്ജമാക്കിയത്. കടലോര ജാഗ്രതാ സമിതി ക്യാപ്റ്റൻ പി.എ.ഹാരിസ്, അഷറഫ് പൂവത്തിങ്കൽ, ടി.എ.ഷിഹാബ്, രാജേന്ദ്രൻ, പി.എച്ച്.റാഫി എന്നിവരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

English Summary: Fishermen to help flood relief work in Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}