കാണാതായ പഞ്ചായത്തംഗം ആദില സ്‌റ്റേഷനില്‍ ഹാജരായി; ഒപ്പം കരുവട്ടൂര്‍ സ്വദേശി ഷാഹുല്‍

tvm-missing-women
SHARE

കോഴിക്കോട്∙ കഴിഞ്ഞ ദിവസം മുതല്‍ കാണാതായതായി പൊലീസില്‍ പരാതി ലഭിച്ച മേപ്പയ്യൂര്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തംഗം ആദില നിബ്രാസ്(23) പൊലീസില്‍ ഹാജരായി. ഓഗസ്റ്റ് ഒന്നിന് കാലത്ത് മുതലാണ് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വര്‍ഡ് അംഗത്തെ കാണാനില്ലെന്ന് ബന്ധുക്കള്‍ മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നതിനിടയിലാണ് ഇന്ന് മേപ്പയ്യൂര്‍ പൊലീസ് സ്‌റ്റേഷനില്‍ ഹാജരായത്.

നരിക്കുനി കുരുവട്ടൂർ സ്വദേശി ഷാഹുൽ ഹമീദിനൊപ്പമാണ് യുവതി പൊലീസിൽ ഹാജരായത്. ഇരുവരും വിവാഹിതരാണെന്നതിന്റെ രേഖകൾ പൊലീസ് പരിശോധിച്ച് വരുന്നു. ഇവരെ ഇന്ന് വൈകിട്ട് പേരാമ്പ്ര കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

ചെറുവണ്ണൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം ആദില നിബ്രാസി(23)നെ തിങ്കള്‍ മുതല്‍ കാണാനില്ലെന്ന് കാട്ടി പിതാവാണ് മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. രാഷ്ട്രീയായ നീക്കമാണിതെന്നു കുടുംബം പരാതിപ്പെട്ടു. തുടർന്ന് മേപ്പയ്യൂര്‍ പൊലീസ് കേസെടുത്തു. ഭരണം നിലനിര്‍ത്താനുള്ള എല്‍ഡിഎഫ് ശ്രമത്തിന്റെ ഭാഗമാണെന്ന് ആദിലയുടെ മാതാവ് പറഞ്ഞു. 

ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് ഭരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സിപിഐയിലെ രാധ ഒരു വര്‍ഷമായി സജീവമല്ല. ഉപതിരഞ്ഞെടുപ്പ് വന്നാല്‍ പരാജയപ്പെടുമോ എന്ന് സിപിഎമ്മിനു ഭയമുണ്ടെന്ന് യുഡിഎഫ് ആരോപിക്കുന്നു. ആ സാഹചര്യത്തിലാണ് ആദിലയുടെ തിരോധാനമെന്നാണ് പരാതി.

English Summary: Complaint that female grampanchayat member is missing in Perampra Cheruvannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}