ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ചനിലയിൽ; ഭർതൃസഹോദരി മർദിച്ചതായി പരാതി

sheena
ഷീന
SHARE

കൊല്ലം∙ കൊട്ടാരക്കര പുത്തൂർ പവിത്രേശ്വരത്ത് ഭർതൃഗൃഹത്തിൽ യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടത്തി. പവിത്രേശ്വരം വഞ്ചിമുക്ക് രഘു മന്ദിരത്തിൽ ഷീന(34)യാണ് മരിച്ചത്. ഷീനയെ രാവിലെ പതിനൊന്നിനാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ കുട്ടികളെ സ്കൂളിൽ വിട്ട ശേഷം മുകൾ നിലയിലേക്കു പോയ ഷീനയെ ഏറെ നേരം കഴിഞ്ഞും തിരികെ വരാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്.

ഷീനയുടെ ഭര്‍ത്താവ് രാജേഷ് വിദേശത്താണ്. രാജേഷിന്റ മാതാപിതാക്കൾക്കും സഹോദരിക്കും, സഹോദരിയുടെ ഭർത്താവിനും ഒപ്പമാണ് ഷീന താമസിച്ചിരുന്നത്. രാജേഷിന്റെ സഹോദരി ഷീനയെ മര്‍‌ദിക്കുമായിരുന്നുവെന്നാണ് ഷീനയുടെ ബന്ധുക്കളുടെ ആരോപണം. ഭർത്താവിന്റെ മുന്നിൽവച്ചു പോലും ഭർതൃസഹോദരി ഷീനയെ മർദിച്ചിരുന്നു എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക്‌ ‌മാറ്റി. പുത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

English Summary : Lady found dead at husband's house, Kottarakkara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA