ADVERTISEMENT

ന്യൂഡൽഹി∙ ആത്മഹത്യയെന്നു കരുതിയ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. നോയിഡയിൽ 26 വയസ്സുകാരിയായ യുവതിയെ ഹോട്ടലിൽ ചൊവ്വാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പുതിയ വിവരങ്ങൾ പുറത്തു വന്നത്. മരിക്കുന്നതിന്റെ തലേന്ന് യുവതി രക്ഷിക്കണമെന്നപേക്ഷിച്ച് സുഹൃത്തിന് വിഡിയോ സന്ദേശം അയച്ചിരുന്നു. ഇതിനെ പിൻപറ്റിയാണ് അന്വേഷണം പുരോഗമിച്ചത്. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കൊല്ലപ്പെട്ട യുവതി തന്നെയാണ് ഹോട്ടലിൽ ഓൺലൈനായി റൂം ബുക്ക് ചെയ്തത്. തിങ്കളാഴ്ച ഒറ്റയ്ക്കാണ് യുവതി ഹോട്ടലിലെത്തിയത്. സുഹൃത്തുക്കളും പിന്നീട് ഇവിടേക്കെത്തി. കംപ്യൂട്ടർ ഓപ്പറേറ്റർ ആയ സുഹൃത്തും ഇവർക്കൊപ്പമുണ്ടായിരുന്നു. ഇയാൾ തന്നെ ഉപദ്രവിക്കുന്നുവെന്നും വിഡിയോയിലൂടെ യുവതി പറഞ്ഞു. ഇവർ തമ്മിൽ മുൻപ് ചില പ്രശ്നങ്ങളുണ്ടായിരുന്നു. മരണത്തിന് മുൻപ് തന്നെ കെട്ടിത്തൂക്കിയെന്നും പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു.

പീഡനം, കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൊല്ലപ്പെട്ട യുവതിയുടെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കംപ്യൂട്ടർ ഓപ്പറേറ്ററെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും പരിശോധിച്ചുവരികായാണെന്നും പൊലീസ് പറഞ്ഞു. 

 

English Summary: Noida techie raped and murder in hotel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com