Premium

‘പുതിയ ലങ്കന്‍ പ്രസിഡന്റും രജപക്സെമാരുടെ ‘ഉപകരണം’; അവസാനിക്കുന്നില്ല മർദന കാലം’

HIGHLIGHTS
  • ശ്രീലങ്കയിലെ വെല്ലുവിളി അതിജീവിക്കുമോ വിക്രമസിംഗെ?
  • ‘ഭക്ഷ്യ ക്ഷാമം രൂക്ഷമായാൽ ശ്രീലങ്കയുടെ അവസ്ഥ ഇനിയും മോശമാകും’
SRI LANKA-POLITICS-PARLIAMENT
ശ്രീലങ്കൻ പാർലമെന്റിനു കാവൽ നിൽക്കുന്ന സൈനികന്‍. ഓഗസ്റ്റ് 3ലെ ചിത്രം: Ishara S. KODIKARA / AFP
SHARE

ശ്രീലങ്കയിലെ ഏറ്റവും ജനപ്രിയനായ ഭരണാധികാരിയെന്ന പ്രതിച്ഛായയായിരുന്നു മഹീന്ദ രജപക്‌സെയ്ക്കുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പു റാലികളിൽ വൻ ജനക്കൂട്ടമുണ്ടായിരുന്ന ഒരു ഭൂതകാലമുണ്ട്. എൽടിടിഇ ഉയർത്തിയ ഭീഷണികളെ എന്നന്നേക്കുമായി അവസാനിപ്പിച്ച നേതാവിനോടുള്ള ആരാധനയായിരുന്നു അതിനു കാരണം. സിംഹള ദേശീയതയെ ഉത്തേജിപ്പിക്കുന്ന പ്രസംഗങ്ങൾ രജപക്‌സെ കുടുംബത്തിനു ചോദ്യം ചെയ്യപ്പെടാത്ത അധികാരത്തിലേക്കുള്ള വഴി തുറന്നു കൊടുത്തു. എന്നാൽ അധികാരത്തിന്റെ ഉന്മാദവും ഏകാധിപത്യ പ്രവണതയും ചേർന്നതോടെ ആ ഭരണകൂടം ശ്രീലങ്കയെ എത്തിച്ചത് സാമ്പത്തിക പ്രതിസന്ധിയിലേക്കു മാത്രമല്ല, ഇരുളടഞ്ഞതും അനിശ്ചിതത്വം നിറഞ്ഞതുമായ ഭാവിയിലേക്കു കൂടിയാണ്. വൈകിയെങ്കിലും ശ്രീലങ്കയിലെ ജനത അതു തിരിച്ചറിഞ്ഞതിന്റെ സൂചനയാണ് അവിടെ തുടരുന്ന ജനകീയ പ്രക്ഷോഭങ്ങളെന്നാണു വിലയിരുത്തൽ. അതിനു മുന്നിൽ രജപക്‌സെ സഹോദരങ്ങൾക്കു കീഴടങ്ങേണ്ടി വന്നു. മഹീന്ദ രജപക്‌സെയ്ക്കു പിന്നാലെ സഹോദരൻ ഗോട്ടബയ രജപക്‌സെക്ക് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു പലായനം ചെയ്യേണ്ടി വന്നു. ഇതൊക്കെ സൃഷ്ടിച്ച രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് ആറു തവണ പ്രധാനമന്ത്രിയായിരുന്ന ഭരണ പരിചയവുമായിട്ടാണ് റെനിൽ വിക്രമസിംഗെ രാഷ്ട്രത്തലവനായി നടന്നു കയറിയത്. ശ്രീലങ്കയെന്ന ദ്വീപു രാഷ്ട്രത്തിന്റെ പ്രതിസന്ധികളെ പിടിച്ചു നിർത്താൻ റെനിലിനു കഴിയുമോ? എംജി സർവകലശാല ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൾട്ടി ഡിസിപ്ലിനറി പ്രോഗ്രാംസ് ഇൻ സോഷ്യൽ സയൻസസ് (ഐഎംപിഎസ്എസ്) അധ്യാപകനും ശ്രീലങ്കൻ ഗവേഷകനുമായ അഖിലേഷ് ഉദയഭാനു മനോരമ ഓൺലൈൻ അഭിമുഖ പരമ്പരയായ ‘ദി ഇൻസൈഡറി’നോടു സംവദിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}