ADVERTISEMENT

കോഴിക്കോട്∙ എം.കെ.മുനീര്‍ എംഎല്‍എയുടെ ആരോഗ്യസ്ഥിതിയെ പരിഹസിച്ച് ‍ഡിവൈഎഫ്ഐ നേതാവ് നടത്തിയ പ്രസംഗത്തിനെതിരെ നിയമനടപടിക്കൊരുങ്ങി മുസ്‍ലിം ലീഗ്. പ്രസംഗത്തിനെതിരെ പൊലീസില്‍ പരാതി നല്‍കാനാണ് മുസ്‌ലിം ലീഗിന്റെ തീരുമാനം. ഒപ്പം പഞ്ചായത്ത് തലങ്ങളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനും മുസ്‍ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. വിഷയത്തില്‍ യൂത്ത് ലീഗും കഴിഞ്ഞദിവസം കൊടുവള്ളിയില്‍ പ്രതിഷേധിച്ചിരുന്നു.

ഡിവൈഎഫ്ഐ താമരശേരി ബ്ലോക്ക് സെക്രട്ടറിയും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി.മഹ്റൂഫ് നടത്തിയ പ്രസംഗമാണ് വിവാദത്തിലായത്. കോഴിക്കോട് നടന്ന എംഎസ്എഫ് സംസ്ഥാന ക്യാംപില്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരെ എം.കെ.മുനീര്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച്, കൊടുവള്ളിയിലെ എംഎല്‍എ ഓഫിസിന് മുന്‍പില്‍ ഡിവൈഎഫ്ഐ നടത്തിയ പ്രകടനത്തിലായിരുന്നു ടി.മഹ്റൂഫിന്റെ വിവാദ പ്രസംഗം.

എംഎസ്എഫ് സംസ്ഥാന ക്യാംപില്‍ മതം, കമ്യൂണിസം, നാസ്തികത എന്നീ വിഷയത്തില്‍ കമ്യൂണിസ്റ്റ് ആചാര്യന്‍മാര്‍ക്കെതിരെയും സര്‍ക്കാരിന്റെ ലിംഗ സമത്വ നയത്തിനെതിരെയും എം.കെ.മുനീര്‍ നിശിത വിമര്‍ശനമുയര്‍ത്തിയിരുന്നു. 

English Summary: Muslim League to take legal action against DYFI on Controversial Speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com