മുന്നോട്ടു തന്നെയെന്ന് ഐഎസ്ആർഒ; എസ്എസ്എൽവി–ഡി2 വിക്ഷേപണം ഉടൻ

SSLV-D1/EOS-02 Mission Photo: @isro / Twitter
എസ്എസ്എൽവി ഡി1 വിക്ഷേപിക്കുന്നതിനു മുൻപ്. Photo: @isro / Twitter
SHARE

ശ്രീഹരിക്കോട്ട ∙ എസ്എസ്എൽവി ഡി1 ദൗത്യം പ്രതീക്ഷിച്ചപോലെ വിജയിക്കാത്ത സാഹചര്യത്തിൽ അടുത്ത വിക്ഷേപണത്തിന് ഒരുങ്ങി ഐഎസ്ആർഒ. എസ്എസ്എൽവി ഡി2 ഉടൻ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. വിക്ഷേപണത്തീയതി ഉൾപ്പെടെയുള്ള കാര്യങ്ങൾ വൈകാതെ പ്രഖ്യാപിക്കും.

ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളിൽ എത്തിക്കുന്നതിനായി ഐഎസ്ആർഒ രൂപകൽപന ചെയ്തതാണു സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ എന്ന എസ്എസ്എൽവി. ഞായറാഴ്ചത്തെ പ്രഥമ വിക്ഷേപണത്തിലെ എല്ലാ ഘട്ടങ്ങളും പൂർത്തിയായെങ്കിലും എസ്എസ്എൽവി വഹിച്ചിരുന്ന രണ്ട് ഉപഗ്രഹങ്ങളെയും ഉദ്ദേശിച്ച ഭ്രമണപഥത്തിൽ എത്തിക്കാനായില്ല. അതുകൊണ്ടുതന്നെ ഉപഗ്രഹങ്ങൾ പ്രവർത്തനക്ഷമമാകില്ലെന്നും ഐഎസ്ആർഒ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

വിക്ഷേപണത്തിൽ എന്തെങ്കിലും പിഴവുണ്ടായോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഐഎസ്ആർഒ നിയോഗിച്ച സമിതി പരിശോധിക്കും. എർത്ത് ഒബ്‌സർവേഷൻ സാറ്റലൈറ്റ് (ഇഒഎസ്–02), ആസാദിസാറ്റ് എന്നീ ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ടാണ് എസ്എസ്എൽവി ഡി1 കുതിച്ചത്. സ്പേസ്കിഡ്സ് ഇന്ത്യ എന്ന സ്റ്റാർട്ടപ്പിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ ഗ്രാമീണമേഖലയിൽ നിന്നുള്ള 750 വിദ്യാർഥിനികൾ വികസിപ്പിച്ചതാണ് ആസാദിസാറ്റ്.  

English Summary: ISRO says it will come back with SSLV-D2 soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA