ADVERTISEMENT

നാദാപുരം ∙ വിദേശത്തുനിന്ന് നാദാപുരത്തെത്തിയ യുവാവിനെ കാണാനില്ലെന്നു പരാതി. നാദാപുരം ചാലപ്രം സ്വദേശി ചക്കരക്കണ്ടിയിൽ അനസിനെ (28) കാണാനില്ലെന്ന മാതാവ് സുലൈഖയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യുവാവ് വീട്ടിലെത്തിയില്ലെന്നാണു കുടുംബത്തിന്റെ പരാതി.

അഞ്ച് മാസം മുൻപാണ് അനസ് വിദേശത്തേക്കു പോയത്. ഇക്കഴിഞ്ഞ ജൂലൈ 21ന് മലപ്പുറം സ്വദേശിയെന്ന് സ്വയം പരിചയപ്പെടുത്തി ഒരാൾ കല്ലാച്ചി ഈയ്യങ്കോട്ടെ അനസിന്റെ ബന്ധുവീട്ടിൽ അനസിനെ തിരക്കിയെത്തിയിരുന്നു. അനസ് വിദേശത്താണെന്നു ബന്ധു അറിയച്ചപ്പോൾ, ജൂലൈ 20ന് അനസ് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയെന്നു പറഞ്ഞതായി പരാതിയിൽ പറയുന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും മകൻ വീട്ടിലെത്താത്തതിൽ ദുരൂഹതയുണ്ടെന്നും അനസിന്റെ മാതാവ് സുലൈഖ പരാതിയിൽ പറയുന്നു.

യുവാവ് നാട്ടിലെത്തിയിട്ടും വീട്ടുകാരിൽനിന്നും ബന്ധുക്കളിൽ നിന്നും മാറിനിൽക്കുന്നതാണോ, അതോ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഇടപാടാണോ യുവാവിന്റെ തിരോധാനത്തിനു പിന്നിൽ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുമെന്നു പൊലീസ് അറിയിച്ചു.

English Summary: Nadapuram native goes missing from airport; police begin probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com