ADVERTISEMENT

ന്യൂഡൽഹി ∙ ബിജെപിയുമായി ഇടഞ്ഞുനിൽക്കുകയാണെന്ന അഭ്യൂഹങ്ങൾക്കു പിന്നാലെ, ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും നിതീഷ് കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. ചൊവ്വാഴ്ച നിതീഷ് തന്റെ പാർട്ടിയിലെ എംഎൽഎമാരുടെയും എംപിമാരുടെയും യോഗം വിളിച്ചിട്ടുണ്ട്.

നിതീഷ് എൻഡിഎ മുന്നണി വിടുമെന്നും അഭ്യൂഹമുണ്ട്. ഞായറാഴ്ച ചേർന്ന നിതി ആയോഗ് യോഗത്തിൽനിന്ന് നിതീഷ് കുമാർ വിട്ടുനിന്നിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ പറഞ്ഞാണ് ഒഴിവായത്. എന്നാൽ കേന്ദ്രം ഭരിക്കുന്ന ബിജെപിയോടുള്ള എതിർപ്പാണ് ഇതിനു പിന്നിലെന്നാണ് വിവരം. അഗ്നിപഥ് അടക്കം പല വിഷയങ്ങളിലും നിതീഷ് കുമാർ കേന്ദ്ര സർക്കാരിനോടുള്ള വിയോജിപ്പ് അറിയിച്ചിരുന്നു.

Englsih Summary :Skipped PM Modi-led key event, Nitish now calls meeting of JD(U) MPs, MLAs on Tuesday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com