Premium

ഒറ്റ ദിവസത്തെ ജോലി: ശമ്പളം 1.5 ലക്ഷം, ബോണസ്; പ്രായപരിധി 18-40; ‘ഒരു കൈ’ നോക്കുന്നോ?

HIGHLIGHTS
  • ആഗോള യുദ്ധമുഖങ്ങളിൽ ‘കൂലിപ്പട്ടാള’ത്തിന്റെ വരവ് എങ്ങനെ?
  • ‘ബ്ലാക്ക്‌വാട്ടർ’ സ്വകാര്യ സൈനിക സംഘം പിറവിയെടുത്തത് എങ്ങനെ?
  • ബദൽ നീക്കത്തിന് ‘വാഗ്നർ ഗ്രൂപ്പിനെ’ വിന്യസിച്ച് റഷ്യൻ നീക്കം
army-us-main
Image- Manorama Online Creative
SHARE

ഒറ്റ ദിവസത്തെ ജോലിക്ക് ഒന്നര ലക്ഷത്തിലധികം രൂപ ശമ്പളവും ബോണസും. വേണമെങ്കിൽ ഒന്നോ രണ്ടോ മാസം മാത്രം കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു തിരിച്ചുപോരാം. താൽപര്യമുണ്ടെങ്കിൽ തുടർന്നും ജോലി ചെയ്യാം. ലോകം മുഴുവൻ വേണമെങ്കിൽ യാത്ര ചെയ്യാം. പുതിയ ഭാഷകൾ, സംസ്കാരങ്ങൾ, സാങ്കേതിക വിദ്യകൾ, ഉപകരണങ്ങൾ ഒക്കെ പഠിക്കാം. പ്രായം 18നും 40നുമിടയിൽ... കേൾക്കുമ്പോൾ ഇതിലും മികച്ച ഒരു ജോലി ഓഫർ ലോകത്തു ലഭിക്കാനില്ലെന്നു ആർക്കും തോന്നാം, അതേ സത്യമാണ് ഇത്രയും മികച്ച ഓഫറുകൾ കൊടുത്ത് യുവ ഉദ്യോഗാർഥികളെ തേടുന്നതു ലോകത്തെ ഏതെങ്കിലും ടെക് കമ്പനികളോ മൾട്ടി നാഷനൽ കമ്പനികളോ അല്ല, മറിച്ചു ‘കൂലിപ്പട്ടാളം’ എന്നു വിളിപ്പേരുള്ള പ്രൈവറ്റ് മിലിറ്ററി കോൺട്രാക്ടേഴ്സ് (പിഎംസി) എന്ന സ്വകാര്യ സൈനിക സംഘങ്ങളാണ്. ലോകമെങ്ങും പലപേരുകളിൽ പല രൂപങ്ങളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഇത്തരം സൈനിക സംഘങ്ങൾ നിഴലിൽ നിന്നും പകൽ വെളിച്ചത്തിലേക്ക് ഇറങ്ങി നടത്തുന്ന റിക്രൂട്മെന്റ് പരസ്യങ്ങൾ ഇപ്പോൾ ഒട്ടേറെ വിദേശ ജോലി വെബ്സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും സുലഭമാണ്. 1000 മുതൽ 2000 ഡോളർ വരെ ദിവസ ശമ്പളവും ബോണസും നൽകുന്ന ഇത്തരം കമ്പനികളുടെ ഇപ്പോൾ നടക്കുന്ന റിക്രൂട്മെന്റുകൾ അധികവും യുക്രെയ്നിലേക്കാണെന്നറിയുമ്പോഴേ ജോലിയുടെ യഥാർഥ സ്വഭാവം ഉദ്യോഗാർഥിക്കു മനസ്സിലാകൂ.. ലോകത്തിന്റെ ഏതു ഭാഗത്തും, എത്ര ദുർഘടം പിടിച്ച ദൗത്യമാണെങ്കിലും ഏറ്റെടുക്കാൻ ഇവർ തയാറാണ്. അമേരിക്കയ്ക്കും റഷ്യയ്ക്കും കീഴിൽ പോർമുഖത്തിന്റെ ഇരുവശത്തുമായി അണിനിരക്കുമ്പോഴും തത്വത്തിൽ ഇവർ സ്വതന്ത്രരാണ്. യുക്രെയ്ൻ – റഷ്യൻ യുദ്ധം സൃഷ്ടിച്ചതുതന്നെ ഇത്തരം ‘കൂലിപ്പട്ടാള’മാണെന്നു പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}