കമ്യൂണിസ്റ്റ് നേതാവ് ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു

berlin-kunjananthan-nair-08
ബർലിൻ കുഞ്ഞനന്തൻ നായർ
SHARE

കണ്ണൂർ∙ ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പത്രപ്രവർത്തകനുമായ ബർലിൻ കുഞ്ഞനന്തൻ നായർ(97) അന്തരിച്ചു. കണ്ണൂർ നാറാത്തെ വീട്ടില്‍ തിങ്കളാഴ്ച വൈകിട്ടാണ് അന്ത്യം. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിക്ക് വീട്ടുവളപ്പിൽ. ജർമനിയിൽ 30 വർഷം പത്രപ്രവർത്തകനായിരുന്ന അദ്ദേഹം തിരുവനന്തപുരത്ത് എകെജി സെന്ററിലും ദീർഘകാലം പ്രവർത്തിച്ചു. കണ്ണൂർ ജില്ലയിലെ നാറാത്ത് സ്വദേശിയാണ്. പന്ത്രണ്ടാം വയസിൽ കമ്യൂണിസ്‌റ്റ് പാർട്ടിയുടെ ബാലഭാരത സംഘം സെക്രട്ടറിയായി ഇ.കെ.നായനാർക്കൊപ്പം പ്രവർത്തിച്ചു തുടങ്ങി.

berlin-kunjananthan-kannur-house
ബർലിൻ കുഞ്ഞനന്തന്റെ ഭൗതിക ശരീരം നാറാത്ത് ശ്രീദേവി പുരം വീട്ടിൽ.ചിത്രം. ധനേഷ് അശോകൻ

1962ൽ ബർലിനിൽ ഇന്ത്യയിലെ കമ്യൂണിസ്‌റ്റ് പാർട്ടി പത്രങ്ങളുടെ ലേഖകനായി. ഇഎംഎസിനും എകെജിയ്‌ക്കൊപ്പവും പ്രവർത്തിച്ചു. പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പം ചേർന്നു. 1965 മുതൽ 82 വരെ ‘ബ്ലിറ്റ്‌സിന്റെ’ യൂറോപ്യൻ ലേഖകൻ. സിഐഎയെക്കുറിച്ച് ‘ഡെവിൾ ഇൻ ഹിസ് ഡാർട്ട്’ എന്ന അന്വേഷണാത്മക ലേഖനങ്ങളടങ്ങുന്ന പുസ്‌തകം രചിച്ചു. ഒന്നാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത പ്രവർത്തകനാണു കുഞ്ഞനന്തൻനായർ.

berlin-kunjanandan-death
അന്തരിച്ച മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബർലിൻ കുഞ്ഞനന്തൻ നായരുടെ ഭൗതിക ശരീരത്തിൽ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പാർട്ടി പതാക പുതപ്പിക്കുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ.ഗോവിന്ദൻ, കെ.വി.സുമേഷ് എംഎൽഎ എന്നിവർ സമീപം. ചിത്രം: മനോരമ

പാർട്ടിയിലെ വിഭാഗീയതയിൽ വിഎസിനൊപ്പം നിന്ന കുഞ്ഞനന്തൻനായർ 2005ൽ പുറത്തായി. 2015ൽ ബെർലിൻ സിപിഎമ്മുമായി അടുക്കുകയും പാർട്ടി വീണ്ടും അംഗത്വം നൽകുകയും ചെയ്തു. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ ചർച്ചയാക്കും വിധം അദ്ദേഹം എഴുതിയ പൊളിച്ചെഴുത്ത് എന്ന പുസ്തകം ഏറെ വിവാദമായിരുന്നു.

berlin-house
നാറാത്ത് ശ്രീദേവിപുരം വീട്.ചിത്രം. ധനേഷ് അശോകൻ

മുഖ്യമന്ത്രി അനുശോചിച്ചു

സാർവ്വദേശീയതലത്തിൽ പ്രവർത്തിച്ച മുതിർന്ന പത്രപ്രവർത്തകനും കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനുമായ ബെർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. കിഴക്കൻ ജർമനിയുടെയും സോഷ്യലിസ്റ്റ് ബ്ലോക്കിന്റെയും വിശേഷങ്ങൾ ലോകത്തെ അറിയിക്കാൻ പതിറ്റാണ്ടുകൾ ചെലവഴിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

kk-rema-berlin
അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് ബർലിൻ കുഞ്ഞനന്തൻ നായരുടെ ഭൗതിക ശരീരം കാണാനായി കെ.കെ.രമ എംഎൽഎ നാറാത്തെ വീട്ടിൽ എത്തിയപ്പോൾ. ചിത്രം: മനോരമ

പ്രതിപക്ഷ നേതാവ് അനുശോചിച്ചു

ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായിരുന്ന ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു. പത്രപ്രവർത്തകനായിരുന്ന ബെർലിൻ കുഞ്ഞനന്ദൻ നായർ ഇഎംഎസിനൊപ്പം പ്രവർത്തിച്ചാണ് കേരള രാഷ്ട്രീയത്തിന്റെ ഭാഗമായത്. അദ്ദേഹം എഴുതിയ ഒളിക്യാമറകള്‍ പറയാത്തത്, പൊളിച്ചെഴുത്ത് എന്നീ രണ്ട് പുസ്തകങ്ങളും രാഷ്ട്രീയ ചരിത്രാന്വേഷികൾക്ക് വഴികാട്ടിയാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.

English Summary : Berlin kunjananthan nair passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}