ADVERTISEMENT

തിരുവനന്തപുരം∙ റോഡിലെ കുഴികളിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവ് എന്തിനാണ് കേന്ദ്രത്തിന്‍റെ വക്കാലത്തെടുക്കുന്നതെന്ന് മന്ത്രി ചോദിച്ചു. ടെന്‍ഡറും പ്രീമണ്‍സൂണ്‍ വര്‍ക്കും വൈകിയിട്ടില്ലെന്നും റിയാസ് പറഞ്ഞു.

പ്രതിപക്ഷ നേതാവായിരിക്കെ രമേശ് ചെന്നിത്തല പിഡബ്ല്യുഡിയെ കുറ്റപ്പെടുത്തിയില്ല. തനിക്കു മാത്രമേ വിവരമുള്ളെന്നാണ് സതീശന്‍റെ വിചാരം. സതീശന്‍ മനസ്സിലെ കുഴികള്‍ അടയ്ക്കണമെന്നും മന്ത്രി പറഞ്ഞു.

‘കേന്ദ്ര സർക്കാരിനെ വിമർശിക്കേണ്ട വിഷയത്തിലാണ് അതിൽ കക്ഷിയേ അല്ലാത്ത പിഡബ്ല്യുഡിയെ പിടിച്ചു കൊണ്ടുവരുന്നത്. ബിജെപിയുടെ സംസ്ഥാന നേതാവ് എം.ടി.രമേശ് ഇന്നു പ്രതിപക്ഷ നേതാവ് പറഞ്ഞ അതേ കാര്യം പറഞ്ഞുകൊണ്ടു വന്നു. കേന്ദ്ര സർക്കാരിന് വക്കാലത്തു പിടിക്കാൻ എം.ടി.രമേശ് ചെയ്യുന്നത് മനസ്സിലാക്കാം. എന്നാൽ പ്രതിപക്ഷ നേതാവ് എന്തിന് അതിനു തയാറാകുന്നത്.’– റിയാസ് പറഞ്ഞു.

English Summary : Minister PA Muhammed Riyas against VD Satheesan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com