വായ്ത്താരിയും പിആര്‍ വര്‍ക്കും മാത്രം പോര; മുഹമ്മദ് റിയാസിനെ വിമർശിച്ച് സതീശൻ

VD Satheesan | Video Grab
വി.ഡി.സതീശൻ
SHARE

കൊച്ചി∙ റോഡിലെ കുഴി സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വായ്ത്താരിയും പിആര്‍ വര്‍ക്കും മാത്രം പോര, എന്താണ് തന്റെ വകുപ്പില്‍ നടക്കുന്നതെന്തെന്ന് മന്ത്രി അറിയണമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി പറഞ്ഞ കാര്യങ്ങള്‍ വസ്തുതാപരമല്ല. പ്രീമണ്‍സൂണ്‍ വര്‍ക് നടന്നിട്ടില്ല. മെയിന്‍റനന്‍സ്–റോഡ്സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം നീണ്ടുനിന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നെടുമ്പാശേരിയിൽ റോഡിലെ കുഴിയിൽ വീണു ബൈക്ക് യാത്രികനായ മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശി ഹാഷിം (52) മരിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് മരണത്തെപ്പോലും രാഷ്ട്രീയ നേട്ടമാക്കാൻ ശ്രമിക്കുന്നുവെന്നുമെന്ന് പി.എ.മുഹമ്മദ് റിയാസ് ആരോപിച്ചിരുന്നു. ഇത്തവണ 322 കോടി 16 ലക്ഷം രൂപയാണ് പ്രീ മൺസൂൺ പ്രവൃത്തിക്കായി പൊതുമരാമത്ത് വകുപ്പ് ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനോടാണ് സതീശന്റെ പ്രതികരണം. 

English Summary: VD Satheesan against PA Mohammed Riyas on Road Potholes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}