‘നിതീഷ്, നിങ്ങൾക്ക് എന്തെങ്കിലും ആദർശമുണ്ടോ?; ബിഹാറിൽ രാഷ്ട്രപതി ഭരണം വേണം’

Nitish Kumar Chirag Paswan
നിതീഷ് കുമാർ, ചിരാഗ് പാസ്വാൻ(ഫയൽ ചിത്രം)
SHARE

പട്ന ∙ ബിജെപി വിട്ട് ആർജെഡിയുമായി കൈകോർത്ത ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ലോക് ജൻശക്തി പാർട്ടി (എൽജെപി) മുൻ അധ്യക്ഷൻ ചിരാഗ് പാസ്വാൻ. നിതീഷ് കുമാറിന്റെ വിശ്വാസ്യത നഷ്ടമായെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ചിരാഗ് ആവശ്യപ്പെട്ടു.

‘‘ഇന്ന് നിതീഷ് കുമാറിന്റെ വിശ്യാസ്വത പൂജ്യമാണ്. ബിഹാറിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി ഒരു പുതിയ തുടക്കം കൊണ്ടുവരണം. നിതീഷ്, നിങ്ങൾക്ക് എന്തെങ്കിലും ആദർശമുണ്ടോ? അടുത്ത തിരഞ്ഞെടുപ്പിൽ ജെഡിയുവിന് ഒരു സീറ്റു പോലും ലഭിക്കില്ല.’– ചിരാഗ് പറഞ്ഞു.

ബിഹാറില്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച ജെഡിയു നേതാവ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. രാജ്ഭവനിലെത്തി ഗവർണറെ കണ്ടാണ് നിതീഷ് കുമാർ രാജിക്കത്ത് കൈമാറിയത്. ആർജെ‍ഡിയുടെ പിന്തുണക്കത്തും അദ്ദേഹം ഗവർണർക്കു കൈമാറി. തുടർന്ന് ആർജെഡി നേതാവ് തേജസ്വി യാദവിനൊപ്പം വീണ്ടും സർക്കാർ രൂപീകരിക്കാൻ അവകാശവാദവുമായി നിതീഷ് കുമാർ വീണ്ടും ഗവർണറെ കണ്ടിരുന്നു.

English Summary :Bihar political crisis: Chirag Paswan slams Nitish Kumar for joining hands with RJD, demands President's rule in state

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}