സമര്‍ഥരായ കുറ്റവാളികളാണ് പിന്നില്‍; പിടികൂടാന്‍ സമയമെടുക്കും: ഇ.പി.ജയരാജൻ

EP Jayarajan | Video Grab
ഇ.പി.ജയരാജൻ
SHARE

തിരുവനന്തപുരം∙ സിപിഎമ്മിന്റെ സംസ്ഥാന ഓഫിസായ എകെജി സെന്റർ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടാത്തതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് പരിഹാസ മറുപടിയുമായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. സ്ഥിരമായി ഒരു കാര്യം തന്നെ ചോദിച്ചാല്‍ ചോദ്യത്തിന് നിലവാരമില്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു. 

‘സമര്‍ഥരായ കുറ്റവാളികളാണ് അക്രമത്തിനു പിന്നിലെന്ന് വ്യക്തമാണ്. അതിനാല്‍ പിടികൂടാന്‍ സമയമെടുക്കും’– അദ്ദേഹം പറഞ്ഞു. കോഴിക്കോട് മേയർ ബീന ഫിലിപ്പ് ബാലഗോകുലത്തിന്റെ മാതൃവന്ദനം പരിപാടിയിൽ പങ്കെടുത്ത സംഭവം ജില്ലാ കമ്മിറ്റി പരിശോധിക്കുമെന്നും സംസ്ഥാന പാര്‍ട്ടി ആവശ്യമായ നിര്‍ദേശവും ഇടപെടലും നടത്തുമെന്നും ജയരാജന്‍ കൂട്ടിച്ചേർത്തു.

English Summary: EP Jayarajan on AKG Centre Attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA