ബംഗാളില്‍ ഓട്ടോയും ബസും കൂട്ടിയിടിച്ചു; ഓട്ടോ യാത്രക്കാരായ 8 സ്ത്രീകളടക്കം 9 മരണം

bengal-bus-auto-collision-accident
ബംഗാളിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടം
SHARE

കൊൽക്കത്ത ∙ ബംഗാളിലെ മല്ലര്‍പുരില്‍ ഓട്ടോയും ബസും കൂട്ടിയിടിച്ച് ഓട്ടോ ‍ഡ്രൈവറും എട്ടു യാത്രക്കാരും മരിച്ചു. ഭിര്‍ഭും ജില്ലയില്‍ ദേശീയപാത 60ലാണ് അപകടമുണ്ടായത്. മല്ലര്‍പുര്‍ ലക്ഷ്യമാക്കി പോവുകയായിരുന്ന ഓട്ടോയും എതിര്‍ദിശയിലെത്തിയ സര്‍ക്കാര്‍ ബസുമാണ് കൂട്ടിയിടിച്ചത്. മരിച്ച ഓട്ടോ യാത്രക്കാരായ എട്ടുപേരും കൂലിപ്പണിക്കാരായ സ്ത്രീകളാണ്.

എല്ലാവരും ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങും വഴിയാണ് അപകടമുണ്ടായത്. റോഡിന്റെ ശോചനീയാവസ്ഥയും അപകടത്തിനു കാരണമായെന്ന് നാട്ടുകാര്‍ ആരോപിച്ചു.

English Summary : 9 Killed In Head-On Collision Between Bus And Auto In Bengal's Birbhum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}