അഗ്നിവീരരാകാൻ വനിതകളും; അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിക്ക് അപേക്ഷിക്കാം

agniveer-ssr-recruitment-2022
Photo Credit: Indian Navy
SHARE

ബെംഗളൂരു ∙ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിയിലൂടെ മിലിട്ടറി പൊലീസിൽ ചേരാൻ വനിതകളിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു. ബെംഗളൂരു റിക്രൂട്ടിങ് മേഖലാ ആസ്ഥാനത്തിന്റെ നേതൃത്വത്തിൽ 2022 നവംബർ 1 മുതൽ 3 വരെ ബെംഗളുരു മനേക്ഷ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിക്രൂട്ട്മെന്റ് റാലിയിൽ കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ വനിതകൾക്ക് പങ്കെടുക്കാമെന്നാണ് അറിയിപ്പ്. അഗ്നിവീർ ജനറൽ ഡ്യൂട്ടി (സ്ത്രീകൾ) എന്ന തസ്തികയിലേക്കാണ് തിരഞ്ഞെടുക്കപ്പടുന്നത്.

വയസ്സ്, വിദ്യാഭ്യാസ യോഗ്യത, മറ്റു വിശദ വിവരങ്ങൾ എന്നിവ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ  ലഭ്യമാണ്. താൽപര്യമുള്ള വനിതകൾക്ക് ഈ വെബ്സൈറ്റിലൂടെ ഓഗസ്റ്റ് 9 മുതൽ സെപ്റ്റംബർ 7 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. വിജയകരമായി റജിസ്ട്രേഷൻ പൂർത്തിയാക്കുന്ന പരീക്ഷാർഥികൾക്ക് 2022 ഒക്ടോബർ 12 മുതൽ 31 വരെയുള്ള കാലയളവിൽ അഡ്മിറ്റ് കാർഡ് അയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്.

English Summary: Women candidates can register for Agniveer scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}