ADVERTISEMENT

തിരുവനന്തപുരം ∙ ഓര്‍ഡിനൻസുകളിൽ ഒപ്പിടാത്ത ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. ഗവർണർ രാഷ്ട്രീയക്കളി തുടരുന്നുവെന്നും ഭരണപ്രതിസന്ധിയാണ് ലക്ഷ്യമിടുന്നതെന്നും മുഖപ്രസംഗത്തിൽ വിമർശിച്ചു. കേരളത്തിൽ ബിജെപി പ്രതിനിധിയില്ലെന്ന പോരായ്മ നികത്താന്‍ പദവി ഉപയോഗിക്കുകയാണ്. ഗവർണർ പദവിതന്നെ പാഴാണെന്ന നിലപാട് ശരിയാണെന്നു തെളിഞ്ഞതായും പത്രം കുറ്റപ്പെടുത്തി.

കേരളത്തില്‍ ബിജെപി പ്രതിനിധി ഇല്ലാത്തതിന്‍റെ പോരായ്മ നികത്തുകയാണു ഗവര്‍ണര്‍. ഇതിനായി രാജ്ഭവനെയും ഗവര്‍ണര്‍ പദവിയെയും ഉപയോഗിക്കുകയാണ്. സംഘപരിവാറിന്റെ തട്ടകത്തില്‍നിന്ന് കേരള ഗവര്‍ണര്‍ പദവിയിലെത്തിയ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ച് സംസ്ഥാന ഭരണനിര്‍വഹണം പ്രതിസന്ധിയിലാക്കാനുള്ള നീക്കം തുടരുകയാണ്. ഭരണഘടനാ പദവിയാണെങ്കിലും ഒട്ടേറെ പരിമിതി തനിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ മനസ്സിലാക്കുന്നില്ല.

ജനകീയ സര്‍ക്കാരിനെതിരെ വടിയെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ നിരവധി ഉദാഹരണങ്ങള്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്ന ഗവര്‍ണര്‍ക്ക് പല തവണയുണ്ടായിട്ടുണ്ട്. എന്നിട്ടും രാഷ്ട്രീയക്കളി തുടരുകയാണ്. മന്ത്രിമാരുടെ പഴ്‍സനൽ സ്റ്റാഫിന്‍റെ കാര്യത്തില്‍ പരാതി പറഞ്ഞ ഗവര്‍ണര്‍ ബിജെപി നേതാവിനെ മാധ്യമവിഭാഗം സെക്രട്ടറിയാക്കിയെന്നും ജനയുഗം വിമർശിച്ചു.

English Summary: CPI mouthpiece Janayugom against Kerala Governor Arif Mohammad Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com