Premium

നന്ദി ഗൂഗിൾ; ഗേൾ നമ്പർ 166നെ 9 വർഷത്തിനു ശേഷം കണ്ടെത്തി; വീടിന് 500 മീറ്റർ അകലെ!

HIGHLIGHTS
  • 9 വർഷം മുൻപു കാണാതായ ബാലികയെ കണ്ടെത്താൻ ഗൂഗിൾ സേർച്ചിലൂടെ കഴിഞ്ഞാലോ...?
missing-girl-166
പൂജാ ഗൗറിനെ കാണാതായ പരസ്യം (Manorama Online Creative).
SHARE

1980. മുംബൈ യെല്ലോ ഗേറ്റ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായിരുന്നു രാജേന്ദ്ര ധോണ്ടു ഭോസ്‌ലെ. ആദ്യ പോസ്റ്റിങ്. നഗര വീഥിയിലെ തിരക്കുകൾക്കൊന്നും മാറ്റമില്ല. രാജേന്ദ്രയുടെ ഡ്യൂട്ടിക്കും. എങ്കിലും, അന്ന് രാജേന്ദ്ര വളരെ അസ്വസ്ഥനായിരുന്നു. ഇടയ്ക്ക് കണ്ണുകൾ നിറഞ്ഞൊഴുകുന്നു. നിശബ്ദനായി കരയുന്നു. തന്റെ സഹോദരിയുടെ നിഷ്‌കളങ്കമായ മുഖമായിരുന്നു ആ കാക്കിക്കാരന്റെ മനസ്സ് നിറയെ. ഭർത്തൃഗൃഹത്തിൽ അവളെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്തയാണ് കോൺസ്റ്റബിൾ രാജേന്ദ്രയുടെ മനസ്സിനെ മഥിച്ചിരുന്നത്. ഒരിടവേളയിൽ അയാൾ പൊട്ടിക്കരഞ്ഞു. ആ സഹോദരി ഇനി തിരിച്ചു വരില്ലെന്ന യാഥാർഥ്യം അയാൾ തിരിച്ചറിഞ്ഞു. സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനത്തിന് ഇരയായി മരണത്തിന് കീഴടങ്ങിയിരുന്നു അദ്ദേഹത്തിന്റെ സഹോദരി. അന്ന് രാജേന്ദ്ര ഒരു തീരുമാനമെടുത്തു... സ്ത്രീകളുമായി ബന്ധപ്പെട്ട ഓരോ കേസിനെയും വളരെ ഗൗരവത്തോടെ കാണും എന്നതായിരുന്നു അത്. ഇന്ത്യൻ സിനിമാക്കാരുടെ സങ്കേതമായ മുംബൈ നഗരത്തിൽ രൂപപ്പെടുത്തിയ മറ്റൊരു കഥയല്ലിത്. ഒരു പൊലീസുകാരന്റെ നിശ്ചയദാർഢ്യത്തിന്റെ കഥ. അഥവാ ഒരു സത്യാന്വേഷിയുടെ വിജയകഥ. വളരെ ചെറിയ പ്രായത്തിൽ കാണാതായ 166 കുട്ടികളെ ഏറെക്കാലത്തിനു ശേഷം തിരിച്ചറിഞ്ഞ് കണ്ടെത്തുക എന്നതായിരുന്നു പിന്നീടുള്ള 7 വർഷത്തിനിടെ അദ്ദേഹത്തിന്റെ ദൗത്യം. ഇതിൽ 16 പേരെയും കണ്ടെത്തിയതിനു ശേഷവും ആ ഒരു കുട്ടി മാത്രം അകലെയായിരുന്നു. 7-ാം വയസ്സിൽ തട്ടിക്കൊണ്ടുപോകപ്പെട്ട പൂജ എന്ന പെൺകുട്ടിയായിരുന്നു അത്. നാടകീയത  നിറഞ്ഞ ഒട്ടേറെ മുഹൂർത്തങ്ങൾക്കൊടുവിൽ അസാധ്യം എന്നു കരുതി ഉപേക്ഷിച്ച ആ ദൗത്യം നിറവേറുന്നതിന മുഹൂർത്തത്തിനും 9 വർഷങ്ങൾക്കു ശേഷം അദ്ദേഹം സാക്ഷിയായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സ്നേഹിക്കാനല്ല മനുഷ്യന്‍ ഭൂമിയില്‍ പിറക്കുന്നത് | Shine Tom Chacko Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA