ADVERTISEMENT

പാലക്കാട്∙ വാളയാർ കേസിൽ പുനരന്വേഷണം പ്രഖ്യാപിച്ച് കോടതി. സിബിഐ കുറ്റപത്രം തള്ളിയ പോക്സോ കോടതി സിബിഐ തന്നെ പുനരന്വേഷണം നടത്തണമെന്നും വിധിച്ചു. പെൺകുട്ടികളുടെ അമ്മ നൽകിയ ഹർജിയിലാണ് വിധി. കേസിൽ ആദ്യം അന്വേഷണം നടത്തിയ പൊലീസിന്റെ കണ്ടെത്തലുകൾക്ക് അപ്പുറത്തേക്ക് ഒന്നും കണ്ടെത്താനായില്ല എന്നു പറഞ്ഞാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ഈ കുറ്റപത്രം അംഗീകരിക്കാനാവില്ലെന്നാണ് കോടതി അറിയിച്ചത്.

2014 ജനുവരി 13നും മാർച്ച് നാലിനുമാണ് വാളയാറിൽ 13, 9 വയസ്സുള്ള കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു പെൺകുട്ടികളും ആത്മഹത്യ ചെയ്തതു തന്നെയാണെന്നാണ് പൊലീസിനു പിന്നാലെ കേസ് അന്വേഷിച്ച സിബിഐയും കണ്ടെത്തിയത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷിച്ച കേസിൽ പ്രതികൾ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചതാണ് കുട്ടികൾ ആത്മഹത്യ ചെയ്യാൻ കാരണമായതെന്നാണ് കണ്ടെത്തിയത്. പൊലീസ് അന്വേഷണം ശരിവച്ചുകൊണ്ടുള്ള സിബിഐ കുറ്റപത്രത്തിനെതിരെയാണ് പെൺകുട്ടിയുടെ മാതാവ് രംഗത്തു വന്നത്.

English Summary: CBI will re-investigate Walayar POCSO case, Court rejects CBI charge sheet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com