ADVERTISEMENT

ചെന്നൈ∙ സുഹൃത്തിനൊപ്പം കാറിൽ സഞ്ചരിച്ചിരുന്ന 40 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവത്തിൽ ആറു പേർ പിടിയിൽ. കഴിഞ്ഞ ഞായറാഴ്‌ച രാത്രി പതിനൊന്നരയോടെയാണ് ചെന്നൈയെ നടുക്കിയ സംഭവം നടന്നത്. ചെന്നൈ ബൈപാസ് റോഡിൽ അയ്യപ്പൻതങ്ങളിനു സമീപം തെള്ളിയാർ അഗരം എന്ന പ്രദേശത്ത് എത്തിയപ്പോൾ ഒരു യുവാവ് റോഡിൽ കൈ ഉയർത്തി കാർ നിർത്താൻ ആവശ്യപ്പെട്ടു. ഉടൻ തന്നെ കാർ ഓടിച്ചിരുന്നയാൾ കാർ ബ്രേക്കിട്ട് നിർത്തി. ഈ പ്രദേശത്ത് മറഞ്ഞിരുന്ന അഞ്ചംഗ സംഘം പാഞ്ഞെത്തുകയും യുവതിയുടെ സുഹൃത്തിനെ മർദിക്കുകയും തുരുത്തിയോടിക്കുകയും ചെയ്‌തു. 

തൊട്ടുപിന്നാലെ ആറംഗംസംഘം യുവതിയെ കാറിൽ കയറ്റി ആളനക്കമില്ലാത്ത പ്രദേശത്തേക്ക് കാർ ഓടിച്ചു പോയി. ഇവിടെ വച്ച് ആറ് പേർ ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തു. സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തു. സ്വർണാഭരണങ്ങൾ തട്ടിയെടുത്തതിനു ശേഷം യുവതിയെ ഉപേക്ഷിച്ച് സംഘം കടന്നു. യുവതിക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിവരം രാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസുകാരെ ധരിപ്പിച്ചതാണ് നിർണായകമായത്.

പൊലീസ് സംഘം ഉടൻ തന്നെ സ്ഥലത്തെ എത്തുകയും കൂട്ടത്തിൽ ഒരാളെ അന്നു തന്നെ പിടികൂടുകയും ചെയ്‌തിരുന്നു. പിന്നാലെ 5 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്‌തു. മദ്യത്തിനും കഞ്ചാവിനും അടിമയാണ് പ്രതികളെന്നു പൊലീസ് പറയുന്നു.  എസ്. സന്തോഷ് (21), എസ് സൂര്യപ്രകാശ്( 21) എ. ദിനേഷ് (28), സി. കറുപ്പയ്യ (27), എസ്. ഗണേഷ് (19), എസ്. സുഭാഷ് (19) എന്നിവരാണ് പിടിയിലായത്. കൂട്ട‌ബലാത്സംഗത്തിനും കവർച്ചയ്ക്കും ഇവർക്കെതിരെ കേസെടുത്തു. 

അയ്യപ്പൻതങ്ങൾ സ്വദേശികളാണ് പിടിയിലായവരിൽ ഭൂരിഭാഗവും. ഭർത്താവിനും മൂന്നു കുട്ടികൾക്കുമൊപ്പം  അടുത്ത ഗ്രാമത്തിലുള്ള ക്ഷേത്രത്തിൽ ഉത്സവത്തിനു പോയതായിരുന്നു യുവതി. ഭർത്താവ് കുട്ടികളും ബൈക്കിൽ വീട്ടിലേക്ക് തിരിച്ചപ്പോൾ കുടുംബ സുഹൃത്തിനൊപ്പം യുവതി കാറിൽ പോകാൻ തീരുമാനിക്കുകയായിരുന്നു. 

English Summary: 6 men kidnap, gang-rape 40-year-old woman near Chennai bypas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com