കാലിക്കടത്ത്: തൃണമൂൽ നേതാവ് അനുബ്രത മൊണ്ടാലിനെ സിബിഐ അറസ്റ്റ് ചെയ്തു

Anubrata Mondal | CBI | (Photo - Twitter/@ANI)
അനുബ്രത മൊണ്ടാൽ (Photo - Twitter/@ANI)
SHARE

ബോൽപുർ∙ തൃണമൂൽ കോൺഗ്രസ് മുതിർന്ന നേതാവ് അനുബ്രത മൊണ്ടാലിനെ വ്യാഴാഴ്ച സിബിഐ അറസ്റ്റ് ചെയ്തു. കന്നുകാലി കള്ളക്കടത്തു കേസ് അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. ബീർഭും ജില്ലയിലെ വീട്ടിൽ രാവിലെ എത്തിയ സിബിഐ സംഘം ഒരു മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

‘‘കള്ളക്കടത്തിൽ മൊണ്ടാലിനു പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തെ ചോദ്യം ചെയ്ത ശേഷം നിയമത്തിന് അനുസരിച്ച് നടപടിയെടുക്കും’’ – അന്വേഷണ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് അറിയിച്ചു. ചോദ്യം ചെയ്യലിനു മുന്‍പായി സിആർപിസി 41ാം വകുപ്പ് പ്രകാരം നോട്ടിസ് നൽകിയിരുന്നു.

രണ്ടുതവണ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഡോക്ടർ ബെഡ് റെസ്റ്റ് നിർദേശിച്ചുവെന്ന് കാണിച്ച് മൊണ്ടാൽ ഹാജരായില്ല. ഇതേത്തുടർന്നാണ് രാവിലെ 10 മണിയോടെ എട്ട് സിബിഐ ഉദ്യോഗസ്ഥർ ഇദ്ദേഹത്തിന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്. രണ്ടാംനിലയിലെ മുറിയിൽവച്ചായിരുന്നു മൊണ്ടാലിനെ ചോദ്യംചെയ്തത്. ഡോക്ടറെയും സിബിഐ ചോദ്യം ചെയ്തു.

മൊണ്ടാലുമായി ബന്ധപ്പെട്ട നിരവധി കേന്ദ്രങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. അദ്ദേഹത്തിന്റെ അംഗരക്ഷകൻ സൈഗൽ ഹുസൈനെയും സിബിഐ അറസ്റ്റ് ചെയ്തു.

English Summary: CBI arrests TMC's Anubrata Mondal in cattle smuggling case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}