ഡിഎംകെ നേതാവിനെ സായുധ സംഘം വാഹനം തടഞ്ഞുനിർത്തി വെട്ടിക്കൊന്നു

1248-jayakumar
കൊല്ലപ്പെട്ട ഡിഎംകെ നേതാവ് ജയകുമാർ
SHARE

ചെന്നൈ∙ തമിഴ്‍നാട് വില്ലുപുരത്ത് ഡിഎംകെ നേതാവിനെ വാഹനം തടഞ്ഞുനിർത്തി  ഓടിച്ചിട്ടു വെട്ടിക്കൊന്നു. വിശ്വ ഗ്രാമമായ ഓറോവില്ലിനു അടുത്താണു നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ അംഗം ജയകുമാറാണു കൊല്ലപ്പെട്ടത്. മൂന്നുദിവസത്തിനിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ നേതാവാണ് ജയകുമാര്‍.

ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്നു ചിദംബരത്തേക്കു പോകുന്നതിനിടെ ഓറോവില്ലിനു സമീപം വച്ച് ഇരുചക്രവാഹനത്തിലെത്തിയ സായുധ സംഘം തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ജയകുമാറിനെ റോഡിനോടു ചേര്‍ന്നുള്ള പാടത്തിട്ടു സംഘം വെട്ടിയും കുത്തിയും ഗുരുതരമായി പരുക്കേല്‍പ്പിച്ചു. കരച്ചില്‍ കേട്ട് ഓടിയെത്തിയവര്‍ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ  മരിച്ചു. 

സംഭവത്തിൽ ഓറോവിൽ പൊലീസ് അന്വേഷണം തുടങ്ങി. കൊലപാതകികളെ കുറിച്ചു നിലവിൽ സൂചനയൊന്നും കിട്ടിയിട്ടില്ല. രണ്ടു ദിവസം മുന്‍പ് ചെന്നൈയോടു ചേര്‍ന്നുള്ള തിരുവള്ളൂരിൽ ഡിഎംകെയുടെ പ്രാദേശിക നേതാവ് മോഹനെ അക്രമിസംഘം വെട്ടിക്കൊന്നിരുന്നു. തിരുവള്ളൂര്‍ ബസ് സ്റ്റാന്‍ഡില്‍ പെട്ടിക്കട നടത്തുന്ന മോഹനനെ രാത്രി വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ഒരുസംഘം ആക്രമിച്ചത്. കേസിൽ സഞ്ജയ്, വിക്കി, റിതീഷ് എന്നീ  പ്രതികളെ തിരുത്തണി പൊലീസ് ബുധനാഴ്‍ച അറസ്റ്റ് ചെയ്തിരുന്നു. വ്യക്തി വൈരാഗ്യമാണു കൊലയ്ക്കു കാരണമെന്നാണ് സൂചന. എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍  പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി കൊല്ലപ്പെടുന്നതിന്റെ  നടുക്കത്തിലാണു ഡിഎംകെ നേതൃത്വം.

English Summary: DMK functionary hacked to death near Auroville

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചെറിയ കുടുംബത്തിന് പറ്റിയ സിറ്റി ഹോം.

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}