ADVERTISEMENT

ലക്നൗ∙ ഉത്തർപ്രദേശിലെ ഫത്തേർപുരിൽ യമുനാ നദിയിൽ ബോട്ട് മുങ്ങി നാലു പേർ മരിച്ചു. പതിനൊന്നുപേരെ രക്ഷപ്പെടുത്തി. 17 പേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. മാർക ഘട്ടിലാണ് സംഭവം.

നാൽപതോളം പേർ ഉണ്ടായിരുന്ന ബോട്ട് ശക്തമായ കാറ്റിൽ മറിയുകയായിരുന്നെന്ന് ബാന്ദ സൂപ്രണ്ട് ഓഫ് പൊലീസ് അഭിനന്ദൻ പറഞ്ഞു. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന സേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നൽകി വരുന്നതായി അഡിഷണൽ എസ്പി ലക്ഷ്മി നിവാസ് മിശ്ര പറഞ്ഞു.

English Summary: Uttar pradesh: Boat drowned in Yamuna river

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com