ADVERTISEMENT

തൃശൂര്‍∙ ജ്വല്ലറിക്കുള്ളിൽ കാട്ടുപന്നിയുടെ പരാക്രമം. തൃശൂർ മുളങ്കുന്നത്തുകാവ് തിരൂര്‍ പള്ളിക്ക് സമീപത്തെ റോഡരികിൽ ഉള്ള ജോസ് ജ്വല്ലറിയുടെ വാതിൽ തകർത്താണ് കാട്ടുപന്നി അകത്തു കയറിയത്. ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു വലിയ ശക്തിയില്‍ ജ്വല്ലറിക്കുള്ളിലേക്ക് കാട്ടുപന്നി ഇരച്ചുകയറിയത്. കാട്ടുപന്നിയുടെ വരവ് നേരില്‍കണ്ടതിന്റെ ഞെട്ടലിലാണ് ജ്വല്ലറി ഉടമ.

ജ്വല്ലറിക്കുള്ളില്‍ ഓടിക്കയറിയ കാട്ടുപന്നി കടയില്‍ പാഞ്ഞു നടന്ന് പരിഭ്രാന്തി പരത്തി. ഗ്ലാസിന്റെ വാതിലും കൗണ്ടറിന്റെ ഗ്ലാസുകളും തകർത്തു. കടയിലെ ജീവനക്കാരും കാൽനടയാത്രക്കാരും ബഹളം വച്ചതോടെ പുറത്തേക്കു കുതിച്ച കാട്ടുപന്നി റോഡിലൂടെ പാഞ്ഞത് ജനങ്ങൾക്കിടയിലും ഭീതി പടർത്തി.

ജ്വല്ലറി അടയ്‌ക്കാന്‍ തുടങ്ങുമ്പോഴാണ് പന്നി വാതിൽ തകർത്ത് അകത്തേക്കു കയറിയത്. സ്വര്‍ണാഭരണങ്ങള്‍ വച്ചിരുന്ന ചില്ലുകൂടുകളില്‍ ഇടിച്ചെങ്കിലും അവ തകര്‍ന്നില്ല.

English Summary: Wild boar breaks glass; Invading jewellery shop in Thrissur
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com