അടിയിൽ കിടന്നു ജോലി ചെയ്യവെ ബസ് മുന്നോട്ടു നീങ്ങി; വർക്‌ഷോപ് ഇലക്ട്രിഷ്യന് ദാരുണാന്ത്യം

jibin-dev-kannur-death
കെ.ജിബിൻ ദേവ്
SHARE

ചക്കരക്കൽ (കണ്ണൂർ) ∙ സ്കൂൾ ബസിന്റെ അടിയിൽ കിടന്ന് ജോലി ചെയ്യവെ ബസ് മുന്നോട്ട് നീങ്ങി വർക്‌ഷോപ് ഇലക്ട്രിഷ്യൻ മരിച്ചു. ചൂളയിലെ ടി.പി. ഇലക്ട്രിക്കൽ ഷോപ്പിലെ ജീവനക്കാരൻ കെ.ജിബിൻ ദേവ് (31) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 7.30നാണ് സംഭവം. ബസിനടിയിൽ കിടന്ന് ജോലി ചെയ്യവെ ബസ് സ്റ്റാർട്ടായി ജിബിനിന്റെ ദേഹത്ത് കയറിയ ശേഷം മുന്നോട്ട് നീങ്ങുകയും സമീപത്തെ ഓവുചാലിലേക്കു തെന്നി മാറി നിൽക്കുകയുമായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ജിബിൻ ദേവിനെ ഇതു വഴി വന്ന പൊലീസ് വാഹനത്തിൽ ഇരിവേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് ചാല മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൂളയിലെ കിഴക്കെ കണ്ണോത്ത് വീട്ടിൽ ദേവൻ, വനജ ദമ്പതികളുടെ മകനാണ് ജിബിൻ. സഹോദരി: വർഷ. സംസ്കാരം ഇന്ന് നടക്കും.

English Summary: Workshop Electrician died at Kannur in Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}