ADVERTISEMENT

കോഴിക്കോട് ∙ താമരശേരി പൊലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ എസ്ഐ വി.എസ്.സനൂജ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇന്നു രാവിലെ 7.15ന് സ്റ്റേഷനിൽ ഡ്യൂട്ടിക്കെത്തിയ സനൂജിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

തുടർന്ന് താമരശേരി താലൂക്ക് ആശുപത്രിയിലും അവിടെനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ട് 3 വരെ മെഡിക്കൽ കോളജ് സ്റ്റേഷനിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം രാത്രി 10ന്.

മെഡിക്കൽ കോളജ്, പേരാമ്പ്ര പൊലീസ് സ്റ്റേഷനിലും ഫയർഫോഴ്സ് സെയിൽ ടാക്സ് വകുപ്പിലും സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ. നിമിഷ, മകൻ: നിവേദ്. കോഴിക്കോട് കോവൂർ വാകേരി സദാനന്ദൻ–വിലാസിനി ദമ്പതികളുടെ മകനാണ്. സഹോദരി: വിദ്യ.

English Summary: Cop dies of Heart Attack in Thamarassery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com