ADVERTISEMENT

തിരുവനന്തപുരം∙ മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവത്തിൽ നെഫ്രോളജി വകുപ്പ് മേധാവിക്ക് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആശ തോമസിനായിരുന്നു അന്വേഷണ ചുമതല. റിപ്പോർട്ട് സർക്കാരിന് കൈമാറി.

ചുമതലകള്‍ നിർവഹിച്ചില്ല. ശസ്ത്രക്രിയയ്ക്കുള്ള നിർദേശം നൽകിയില്ല. അവയവങ്ങള്‍ കാത്തിരിക്കുന്നവരുടെ പട്ടിക പുതുക്കിയത് മാനദണ്ഡപ്രകാരമല്ല. വൃക്ക വൈകിയതല്ല രോഗിയുടെ മരണത്തിന് കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു. വകുപ്പ് മേധാവിക്കെതിരെ നടപടിക്കും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

തിരുവനന്തപുരം കാരക്കോണം കുമാർഭവനിൽ റിട്ട ഐടിഐ ഇൻസ്ട്രക്ടർ ജി.സുരേഷ്കുമാർ (62) ആണു മരിച്ചത്. എറണാകുളം ജില്ലയിലെ ആലുവയിൽനിന്ന് ഇരുനൂറിലേറെ കിലോമീറ്റർ മിന്നൽവേഗത്തിൽ 3 മണിക്കൂർ കൊണ്ട് എത്തിച്ച വൃക്ക വച്ചുപിടിപ്പിക്കാൻ മൂന്നര മണിക്കൂർ വൈകിയതിനെത്തുടർന്നായിരുന്നു മരണം. വൃക്ക അടങ്ങിയ പെട്ടി മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ പുറത്തുനിന്നുള്ളവർ എടുത്തുകൊണ്ട് ഓടിയതുൾപ്പെടെ വിവാദമായിരുന്നു. 

ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച തൃശൂർ വരന്തരപ്പിള്ളി ചുള്ളിപ്പറമ്പിൽ ജിജിത്തിന്റെ (39) വൃക്കയാണ് തിരുവനന്തപുരത്ത് എത്തിച്ചത്. മുൻകൂട്ടി നിശ്ചയിച്ച അടിയന്തര ശസ്ത്രക്രിയയായിട്ടും പ്രോട്ടോക്കോൾ പ്രകാരമുള്ള തയാറെടുപ്പുകൾ നടത്തിയില്ല. സർജൻമാരും ഉണ്ടായിരുന്നില്ല. ഇതെച്ചൊല്ലി നെഫ്രോളജി, യൂറോളജി ഡോക്ടർമാർ തമ്മിൽ തർക്കമായി. തുടർന്ന് ആശുപത്രി സൂപ്രണ്ട് എത്തി സർജൻമാരെ വിളിച്ചുവരുത്തുകയായിരുന്നു. ഇതുംകഴിഞ്ഞാണ് ഡയാലിസിസിനു ശേഷം സുരേഷിനെ തിയറ്ററിലെത്തിച്ചത്.

English Summary: Death of kidney transplant patient - Investigation Report 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com