പ്രധാനമന്ത്രി സ്ഥാനം ഇപ്പോൾ മനസ്സിലില്ല: ബിജെപി സഖ്യം അവസാനിപ്പിച്ചതിനു പിന്നാലെ നിതീഷ്

Nitish Kumar | Photo: ANI, Twitter
നിതീഷ് കുമാർ (ചിത്രം: എഎൻഐ, ട്വിറ്റർ)
SHARE

ന്യൂഡൽഹി ∙ പ്രധാനമന്ത്രി സ്ഥാനം ഇപ്പോൾ തന്റെ മനസ്സിലില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാൻ ശ്രമിക്കുമെന്നും എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിതീഷ് കുമാർ.

‘‘ആളുകൾ എന്ത് പറഞ്ഞാലും, എന്റെ അടുത്ത ആളുകൾ പറഞ്ഞാൽ പോലും പ്രധാനമന്ത്രി സ്ഥാനം എന്റെ മനസ്സിലില്ല. എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ചു പ്രവർത്തിക്കുന്നത് നന്നായിരിക്കും. അത് ഉറപ്പാക്കാൻ ശ്രമിക്കുക എന്നതാണ് എന്റെ ജോലി’ – അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് 10ന് ബിഹാർ മുഖ്യമന്ത്രിയായി എട്ടാം തവണ സത്യപ്രതിജ്ഞ ചെയ്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നിതീഷ് കുമാർ സംസാരിച്ചിരുന്നു. അദ്ദേഹം 2014 ൽ വിജയിച്ചു, 2024ൽ വിജയിക്കുമോയെന്ന് നിതീഷ് ചോദിച്ചു.

പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ ആഗ്രഹിക്കുന്നുണ്ടോയെന്ന് അന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ, താൻ ഒന്നിനും മത്സരിക്കുന്നവനല്ലെന്നായിരുന്നു നിതീഷിന്റെ മറുപടി. 2014ൽ വന്നയാൾ 2024ൽ ജയിക്കുമോ എന്നതാണ് ചോദിക്കാനുള്ള ചോദ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ഇന്നു വീണ്ടും ചോദിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം.

English Summary: "Not On My Mind": Nitish Kumar Denies Prime Ministerial Ambitions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സ്നേഹിക്കാനല്ല മനുഷ്യന്‍ ഭൂമിയില്‍ പിറക്കുന്നത് | Shine Tom Chacko Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}