ADVERTISEMENT

കൊച്ചി∙ സംസ്ഥാനത്തെ പൊതുമരാമത്ത് കരാറുകാര്‍ക്ക് കുടിശിക ഇനത്തില്‍ നല്‍കാനുള്ളത് 10,000 കോടിയിലധികം രൂപ. 2016 മുതല്‍ 2022 വരെയുള്ള കണക്കനുസരിച്ച് തിരുവനന്തപുരം ജില്ലയിലെ കരാറുകാര്‍ക്ക് 4227 കോടിയും, മലപ്പുറം ജില്ലയിലെ കരാറുകാര്‍ക്ക് 1181 കോടിയുമാണ് കുടിശികയെന്ന് വിവരാവകാശ രേഖയിൽ പറയുന്നു. കണ്ണൂരില്‍ 924 കോടിയും തൃശൂരില്‍ 728 കോടിയുമാണ് കുടിശിക.

എന്നാല്‍ ആകെ കുടിശിക എത്രയെന്ന നിയമസഭയിലെ ചോദ്യത്തിന് 1270 കോടിയെന്നാണ് കഴിഞ്ഞ മാസം പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസ് മറുപടി നല്‍കിയത്. കഴിഞ്ഞ നവംബര്‍ മുതല്‍ ഈവര്‍ഷം ഏപ്രില്‍ വരെയുള്ള ആറുമാസത്തെ കണക്കുമാത്രമാണ് മന്ത്രി നൽകിത്. കരാറുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ കരാറുകാരില്‍ ആര്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ടി വന്നിട്ടില്ലെന്നും വിവരാവകാശ രേഖയിലുണ്ട്.

English Summary: 10,000 crores arrears to PWD contractors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com