നഗ്ന ഫോട്ടോഷൂട്ട്: രണ്‍വീറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് മുംബൈ പൊലീസ്

Mail This Article
മുംബൈ ∙ നഗ്ന ഫോട്ടോഷൂട്ട് കേസിൽ ബോളിവുഡ് താരം രൺവീർ സിങ്ങിനെ മുംബൈ പൊലീസ് ചോദ്യം ചെയ്യും. ഓഗസ്റ്റ് 22ന് ചെമ്പുർ സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം. ചോദ്യം ചെയ്യലിനായി നോട്ടിസ് നൽകാൻ പൊലീസ് ഉദ്യോഗസ്ഥൻ വസതിയിൽ എത്തിയെങ്കിലും താരം മുംബൈയിൽ ഇല്ലെന്ന് അറിയിച്ചു.
നഗ്നഫോട്ടോഷൂട്ടിലൂടെ രൺവീർ സിങ് സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നാണ് മുംബൈ ആസ്ഥാനമായ എൻജിഒയുടെ പരാതി. ഐടി ആക്ട്, ഐപിസി നിയമങ്ങൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി താരത്തിനെതിരെ കേസെടുക്കണമെന്നായിരുന്നു ആവശ്യം.
രൺവീറിന്റേത് അസാധാരണ ധൈര്യമുള്ളവർ മാത്രം എടുക്കുന്ന തീരുമാനമാണെന്നാണ് പ്രമുഖരുൾപ്പെടെയുള്ളവർ പറഞ്ഞത്. ചിത്രങ്ങൾ സഭ്യമല്ലെന്ന വിമർശനവും ഉയർന്നിരുന്നു, ട്രോളുകളും പ്രചരിച്ചു.
English Summary: Ranveer Singh Called For Questioning On August 22 Over Nude Photoshoot