‘മതരഹിതര്‍ക്കും സാമ്പത്തിക സംവരണത്തിന് അര്‍ഹത; നയവും മാനദണ്ഡങ്ങളും പുതുക്കണം’
Mail This Article
കൊച്ചി ∙ മതരഹിതര്‍ക്കും സാമ്പത്തിക സംവരണത്തിന് അര്‍ഹതയെന്ന് ഹൈക്കോടതി. 10 ശതമാനം സാമ്പത്തിക സംവരണത്തിന് ഇവരെയും ഉള്‍പ്പെടുത്തണമെന്നാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. മതമില്ലാത്തതിന്‍റെ പേരില്‍ അവകാശം നിഷേധിക്കരുത്. സംവരണത്തിന് അർഹതയുള്ളവർ മതരഹിതരെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കണം. സര്‍ക്കാര്‍ നയവും മാനദണ്ഡങ്ങളും പുതുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ഒരു ജാതിയിലും മതത്തിലും ഉൾപ്പെട്ടിട്ടില്ല എന്ന കാരണംകൊണ്ട് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ലഭിക്കേണ്ട അവകാശങ്ങൾ നിഷേധിക്കരുതെന്നു കോടതി ചൂണ്ടിക്കാട്ടി. പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന സർക്കാർ ഇത്തരത്തിലുള്ള അവകാശങ്ങൾ നിഷേധിക്കരുതെന്നും ജസ്റ്റിസ് വി.ജി.അരുൺ വ്യക്തമാക്കി.
English Summary: Reservation for Economically Backward in Non-Religious People