ADVERTISEMENT

കൊച്ചി ∙ നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത. ഹൈക്കോടതിയിൽ അതിജീവിത ഹർജി നൽകി. കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് നിയമവിരുദ്ധമെന്ന് നടി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജി ഈ മാസം 19ന് പരിഗണിക്കും. ഹൈക്കോടതി റജിസ്ട്രാർക്കും അതിജീവിത അപേക്ഷ നൽകിയിരുന്നു.

കഴിഞ്ഞ ദിവസം വിചാരണക്കോടതിയിലും ജഡ്ജിയെ മാറ്റണമെന്ന് അതിജീവിതയും പ്രോസിക്യൂഷനും ആവശ്യപ്പെട്ടു. എന്നാൽ പ്രതിഭാഗം ഇത് എതിർത്തു. കേസിൽ ഉദ്യോഗസ്ഥനു പ്രത്യേക താൽപര്യങ്ങളുണ്ടെന്നും കോടതി നടപടിക്രമങ്ങളിൽ പങ്കെടുക്കാതെ പുറത്തു കറങ്ങി നടക്കുകയാണെന്നും വിചാരണക്കോടതി പറഞ്ഞിരുന്നു.

ഒന്നാം പ്രതി പൾസർ സുനിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് വെള്ളിയാഴ്ച റിപ്പോർട്ട് നൽകാൻ ജയിൽ അധികൃതരോട് കോടതി നിർദേശിച്ചിട്ടുണ്ട്. ഈ കേസ് 19ന് പരിഗണിക്കും. 

English Summary: Survivor in actress assault case wants Judge changed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com