ADVERTISEMENT

കണ്ണൂർ ∙ സംസ്ഥാനത്തെ പല മന്ത്രിമാരും അവരുടെ വകുപ്പുകളും തികഞ്ഞ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർക്കാരിന്റെ വീഴ്ച പ്രതിപക്ഷം ഇതിനു മുൻപും തുറന്നു കാട്ടിയുണ്ട്. റോഡിലെ കുഴികളെപ്പറ്റി പറഞ്ഞപ്പോൾ പൊതുമരാമത്തു മന്ത്രിയുടെ അസഹിഷ്ണുത കണ്ടതാണ്. മരുന്ന് ക്ഷാമം ഉണ്ടായത് ഉയർത്തിക്കാട്ടിയതും പ്രതിപക്ഷമാണെന്ന് വി.ഡി.സതീശൻ പറഞ്ഞു. പൊലീസ് നിയന്ത്രണം പാർട്ടിക്കു വിട്ടുനൽകിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മന്ത്രിമാരിൽ പലരും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നില്ല. അക്കാര്യം അവരുടെ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ നല്ല രീതിയിലല്ല അത് സ്വീകരിക്കുന്നത്. മന്ത്രിമാർക്ക് തീരാത്ത അസഹിഷ്ണുതയാണ്. ചിലരുടെ പരിചയക്കുറവാണ് പ്രശ്നം. മറ്റു ചിലർക്ക് അശ്രദ്ധയാണ്. മറ്റു ചിലർക്ക് ഇതിലൊന്നും താൽപര്യമില്ലെന്നും സതീശൻ ആരോപിച്ചു.

English Summary: VD Satheesan slams Ministers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com