ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കരിങ്കൊടി; യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Youth League Black Flag protest against Minister Veena George | Video Grab
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വാഹനത്തിനുനേരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുന്നു. (വിഡിയോ ദൃശ്യം)
SHARE

കാസർകോട് ∙ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ആരോഗ്യമേഖലയില്‍ കാസര്‍കോട് ജില്ലയെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം. പുത്തൂരിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്നു മന്ത്രി. പ്രതിഷേധിച്ച യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

കാസർകോട് മെഡിക്കൽ കോളജിന്റെ നിർമാണം 10 വർഷമായിട്ടും പൂർത്തിയായിട്ടില്ല. കാസർകോട് മെഡിക്കൽ കോളജിനൊപ്പം പ്രഖ്യാപിച്ച ഇടുക്കി മെഡിക്കൽ കോളജിൽ ഈ വർഷം തന്നെ അധ്യായനം തുടങ്ങും. മാത്രമല്ല, കാസർകോട് ജില്ലാ ആശുപത്രിയിലെ കാത്ത് ലാബ് ഉദ്ഘാടനം കഴിഞ്ഞിട്ടും തുറന്നുകൊടുത്തിട്ടില്ല. ഇതൊക്കെ ചൂണ്ടിക്കാണിച്ചായിരുന്നു യൂത്ത് ലീഗ് പ്രവർത്തകരുടെ പ്രതിഷേധം.

English Summary: Youth League Black Flag protest against Minister Veena George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}