ദേശീയപതാക കൈമാറുന്നതിനിടെ ജാതിപ്പേര് വിളിച്ചു: പരാതിയുമായി പഞ്ചായത്ത് പ്രസിഡന്റ്

malampuzha
മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍ (വലത്)
SHARE

പാലക്കാട് ∙ ദേശീയപതാക കൈമാറുന്നതിനിടെ സിപിഎം പഞ്ചായത്ത് പ്രസിഡന്റിനെ ബിജെപി അംഗങ്ങള്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായി പരാതി. പാലക്കാട് മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍ പൊലീസില്‍ പരാതി നല്‍കി. പതാക കയ്യിൽ വാങ്ങാന്‍ തയാറാകാതെ രാധികയാണ് ദേശവിരുദ്ധത പ്രകടിപ്പിച്ചതെന്ന് ബിജെപി കുറ്റപ്പെടുത്തി. 

കഴിഞ്ഞദിവസമാണ് രണ്ട് ബിജെപി പഞ്ചായത്ത് അംഗങ്ങള്‍ പ്രസി‍ഡന്റിന് പതാക കൈമാറാനെത്തിയത്. ആവശ്യം അംഗീകരിച്ച രാധിക ഫോട്ടോയെടുക്കുന്നതിന് വിസമ്മതിച്ചു. ദേശീയപതാക വാങ്ങുന്നതിനു തെളിവ് വേണമെന്നും ദേശീയ നേതൃത്വത്തിന് അയച്ചു കൊടുക്കണമെന്നും ബിജെപി നേതാക്കൾ പറഞ്ഞു. ദേശസ്നേഹം സെൽഫിയെടുത്തും വിഡിയോ എടുത്തും പ്രചരിപ്പിക്കുന്ന ഒന്നല്ലെന്നും ഇത്രയും നാൾ അങ്ങനെയല്ല കണ്ടിരിക്കുന്നതെന്നും ഇതിനോട് താൽപര്യമില്ലെന്നും പ്രസിഡന്റ് അറിയിച്ചു.

ഇതിന്റെ പേരിലാണ് ഓഫിസ് ജീവനക്കാരും നാട്ടുകാരും കേള്‍ക്കെ പ്രസിഡന്റിനെ അസഭ്യവര്‍ഷം ചൊരിഞ്ഞതെന്നാണ് ആരോപണം. വ്യക്തിപരമായി അപമാനിച്ചതിനൊപ്പം ജാതിപ്പേര് വിളിച്ചും അവഹേളിക്കുകയായിരുന്നു. ഫോട്ടോയെടുത്ത് ദുരുപയോഗം ചെയ്യാനായിരുന്നു ബിജെപി അംഗങ്ങളുടെ ശ്രമമെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.

രാജ്യസ്നേഹത്തിന്റെ കപടവാദവുമായി രംഗത്തെത്തിയിരിക്കുന്നവര്‍ക്ക് ലക്ഷ്യം േവറെയാണ്. വിഷയത്തെ നിയമപരമായി നേരിടുമെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി. പ‍ഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നാണ് ബിജെപിയുടെ നിലപാട്. പതാക കയ്യില്‍ വാങ്ങുന്നതിന് പോലും തയാറാകാത്ത പ്രസിഡന്റിനെതിരെ നടപടി ആവശ്യപ്പെട്ട് രണ്ട് പഞ്ചായത്ത് അംഗങ്ങളും മലമ്പുഴ പൊലീസില്‍ പരാതി നല്‍കി.

English Summary: Caste discrimination: Malampuzha CPM Panchayat president files complaint against BJP members

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കല്യാണ തേൻനിലാ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}