ADVERTISEMENT

കൊല്ലം ∙ ഇടതുപാര്‍ട്ടികള്‍ കൂടുതല്‍ വിനയാന്വിതരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിനെതിരെ ശത്രുത വളര്‍ത്താനുള്ള യുഡിഎഫ് ശ്രമം ജനങ്ങള്‍ തിരിച്ചറിഞ്ഞു. എല്‍ഡിഎഫിന് ഭരണത്തില്‍ രണ്ടാമൂഴം ലഭിച്ചത് ഇതിനു തെളിവാണ്. സംസ്ഥാനത്തിന്റെ വികസനത്തിനു തടയിടാനുള്ള കോൺഗ്രസ് – ബിജെപി സഖ്യത്തിന്റെ ഇടപെടലാണ് കിഫ്ബിക്ക് എതിരെയുള്ള ഇഡിയുടെ നീക്കം എന്നും മുഖ്യമന്ത്രി ആരോപിച്ചു.

വികസനം വേണമെന്ന് ആഗ്രഹിച്ചാൽ മാത്രം പോരാ, അതിനു പണം വേണം. കേരളത്തെ ഒഴിച്ചു നിർത്തിക്കൊണ്ട് രാജ്യത്തിന്റെ വികസനം സാധ്യമാകില്ല എന്ന് മനസ്സിലാക്കണമെന്നും പിണറായി ചൂണ്ടിക്കാട്ടി. സിപിഎം ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ പശ്ചാത്തല വികസനത്തിനായി മുന്നോട്ടു വച്ച പദ്ധതികൾ വൈകിപ്പിക്കാൻ കേന്ദ്രത്തിനു കഴിയുമായിരിക്കാം. പക്ഷേ, ഇവർ എന്തൊക്കെ ഉടക്കിട്ടാലും പദ്ധതികളുമായി സർക്കാർ മുന്നോട്ടു പോകും. പൂർത്തീകരിക്കുകയും ചെയ്യും. വികസനം എല്‍ഡിഎഫിനു വേണ്ടി മാത്രമല്ല, നാടിനും വരും തലമുറയ്ക്കും വേണ്ടിക്കൂടിയാണ്. യുഡിഎഫ് ഭരിച്ചപ്പോള്‍ ഭൂമി വിട്ടുനല്‍കാത്തവര്‍ ഇപ്പോള്‍ നല്‍കുന്നുണ്ട്. കിഫ്ബി മുഖേനയുള്ള വികസനം മലര്‍പ്പൊടിക്കാരന്റെ സ്വപ്നമെന്ന് പരിഹസിച്ചവരുണ്ട്. എന്നാല്‍ ഇതിനകം എഴുപതിനായിരം കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കി’ – മുഖ്യമന്ത്രി പറഞ്ഞു.

English Summary: CM Pinarayi Vijayan Asks Left Parties To Be Humble

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com