ADVERTISEMENT

കൊച്ചി ∙ ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനക്കേസിൽ കുറ്റാരോപിതനായ റിട്ട. ഐബി ഉദ്യോഗസ്ഥൻ കെ.വി.തോമസിന്റെ വിദേശയാത്ര തടഞ്ഞ് ഇമിഗ്രേഷൻ വിഭാഗം മടക്കി അയച്ചു. കൊച്ചി രാജ്യാന്തര വിമാനത്താളത്തിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇമിഗ്രേഷൻ കൗണ്ടറിലെത്തിയപ്പോൾ ലുക്കൗട്ട് നോട്ടിസ് ഉണ്ടെന്നും യാത്ര ചെയ്യാനാവില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായി അദ്ദേഹം മനോരമ ഓൺലൈനോടു പറഞ്ഞു. 

ലണ്ടനിലുള്ള മകളുടെ അടുത്തേയ്ക്കു പോകുന്നതിനു ഭാര്യയ്ക്കൊപ്പം എത്തിയപ്പോഴാണ് യാത്രാവിലക്കുള്ള വിവരം അറിയുന്നത്. മാനസികമായി വിഷമത്തിലായ ഭാര്യയ്ക്കു രക്തസമ്മർദം കൂടിയതിനെ തുടർന്നു ചികിത്സ തേടേണ്ടി വന്നു. 3 ലക്ഷം രൂപയിലധികം നഷ്ടമായതായും അദ്ദേഹം പറഞ്ഞു.

ചാരക്കേസ് ചോദ്യം ചെയ്യലുകൾ നടക്കുമ്പോൾ മലപ്പുറത്തു ജോലിയിലായിരുന്ന താൻ രണ്ടോ മൂന്നോ തവണ മാത്രമാണ് ഈ വിഷയവുമായി ബന്ധപ്പെട്ടു തിരുവനന്തപുരത്തെത്തിയിട്ടുള്ളത്. കേസിൽ തനിക്കു വൈദഗ്ധ്യമുള്ള മേഖലയിൽ നിന്നുള്ള വിദഗ്ധ നിർദേശങ്ങൾക്കായി വിളിച്ചു വരുത്തുകയായിരുന്നു. ഇക്കാര്യം ഉദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുള്ളതും അവർക്കു ബോധ്യപ്പെട്ടിട്ടുള്ളതുമാണ്.

തനിക്കു കേസിൽ പങ്കില്ലെന്ന കാര്യം സിബിഐ പറഞ്ഞിട്ടുണ്ട്. ചാർജ് ഷീറ്റു പോലും നൽകാതെ ലുക്കൗട്ട് നോട്ടിസ് ഒരു വർഷത്തിൽ അധികം നിലനിൽക്കില്ലെന്നിരിക്കെയാണ് ഉദ്യോഗസ്ഥരുടെ ക്രൂരമായ നടപടി. തന്റെ യാത്രാവിലക്കു നീക്കിക്കിട്ടുന്നതിനു ഹൈക്കോടതിയെ സമീപിക്കുമെന്നും തോമസ് പറഞ്ഞു.

English Summary: Retired IB Officer send back from airport after look out notice from CBI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com