പതാക ഉയർത്തുന്നതിനിടെ മേൽക്കൂരയിൽനിന്ന് വീണ് വയോധികൻ മരിച്ചു

dead-body
പ്രതീകാത്മക ചിത്രം
SHARE

പാൽഘർ∙ മഹാരാഷ്ട്രയിൽ ദേശീയ പതാക ഉയർത്താനായി മേൽക്കൂരയിൽ കയറിയ 65 വയസ്സുകാരൻ കാൽവഴുതി വീണു മരിച്ചു. പാൽഘർ ജില്ലയിലാണ് സംഭവം. ലക്ഷ്മൺ ഷിൻഡെയാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ശനിയാഴ്ചയായിരുന്നു സംഭവം. പരുക്കേറ്റ ഷിൻഡെയെ മൂന്ന് ആശുപത്രികളിലേക്ക് കൊണ്ടുപോയി. നന്ദ്ഗോണിലെ പൊതു ആരോഗ്യ കേന്ദ്രത്തിലും പിന്നീട് ജവഹർ ആശുപത്രിയിലേക്കും മാറ്റി. അവിടെനിന്നു വിദഗ്ധ ചികിത്സയ്ക്കായി നാസിക്കിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്ന് പരാതി ഉയർന്നു. അപകട മരണത്തിന് പൊലീസ് കേസെടുത്തു.

English Summary: 65 year old man falls to death while hoisting tricolour for Har Ghar Tiranga

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}