Premium

‘ലെസ്ബിയൻ പങ്കാളികളാണെന്നു പറഞ്ഞാണ് ഫ്ലാറ്റെടുത്തത്; സെക്സ് എന്ന വാക്കിനു പോലും വീടുകളിൽ വിലക്ക്’

HIGHLIGHTS
  • ലെസ്ബിയൻ എന്നതിനേക്കാൾ സ്ത്രീയായതാണു പ്രശ്നമെന്നു തോന്നിയിട്ടുണ്ടോ?
  • സമൂഹത്തില്‍ എല്ലാവരും തിരിച്ചറിയുന്നു എന്നത് സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയായോ?
  • ഇപ്പോൾ ‘സ്വാതന്ത്ര്യം’ ആഘോഷിക്കാനാകുന്നുണ്ടോ? – ഉത്തരങ്ങളുമായി ആദിലയും നൂറയും
Adhila Nasrin and Fathima
ഫാത്തിമ നൂറ, ആദില നസ്രീൻ
SHARE

സ്വാതന്ത്ര്യം– ഒരു വ്യക്തിക്ക് ഇഷ്ടമുള്ളത് ചെയ്യാനുള്ള സാഹചര്യം അഥവാ നിയമപരമായി തന്നെ ആസ്വദിക്കാവുന്ന അവകാശങ്ങൾ. വിശാലമായ അർഥത്തിൽ, സ്വതന്ത്ര്യം എന്ന വാക്കിനു നൽകാവുന്ന നിർവചനമാണിത്. നിയമപരമായി എല്ലാ അവകാശങ്ങളും അനുകൂലമാണെങ്കിലും സമൂഹത്തിന്റെ വേലിക്കെട്ടിനുള്ളിൽ ഒതുങ്ങിപ്പോകേണ്ടി വന്ന എത്രയോ പേരുണ്ട് നമുക്കു ചുറ്റും. എന്നാൽ അത്തരം വേലിക്കെട്ടുകളെല്ലാം പൊളിച്ച്, സ്വാതന്ത്ര്യത്തോടെ പറന്നുയർന്ന രണ്ടു പെൺകുട്ടികളാണ് ആദില നസ്രീനും ഫാത്തിമ നൂറയും. സ്വവർഗാനുരാഗത്തിന് കുടുംബവും സമൂഹവുമെല്ലാം വിലങ്ങുതടിയായപ്പോൾ നിയമപരമായി തന്നെ അവകാശത്തിനായി പോരാടിയവർ, സ്വാതന്ത്ര്യം ചോദിച്ചു വാങ്ങിയവർ. 2022 മേയ് 31നാണ് ആദിലയ്‌ക്കും നൂറയ്ക്കും ഒരുമിച്ചു ജീവിക്കാൻ കേരള ഹൈക്കോടതി അനുമതി നൽകിയത്. തന്റെ അടുക്കൽനിന്ന് ബന്ധുക്കൾ ബലമായി കൂട്ടിക്കൊണ്ടുപോയ നൂറയെ വിട്ടുകിട്ടാൻ ആദില നൽകിയ ഹേബിയസ് കോർപസ് ഹർജി തീർപ്പാക്കിയായിരുന്നു ഹൈക്കോടതി വിധി. ആദില സൗദിയിൽ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണു നൂറയുമായി പ്രണയത്തിലാകുന്നത്. ഇരുവരുടെയും ബിരുദപഠനം നാട്ടിലായിരുന്നു. കോവിഡ്കാലത്ത് നൂറയെ മാതാപിതാക്കൾ സൗദിയിലേക്കു കൊണ്ടുപോയി. അവിടെവച്ചാണു മാതാപിതാക്കൾ ബന്ധത്തെക്കുറിച്ച് അറിയുന്നത്. ഇരുകുടുംബവും ബന്ധത്തെ ശക്തമായിത്തന്നെ എതിർത്തു. ശാരീരികമായും മാനസികമായും ഇരുവരെയും ഉപദ്രവിച്ചു. ഇരുവർക്കും വരൻമാരെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചു. എന്നാൽ ബിരുദപഠനത്തിനു ശേഷം എവിടേക്കെങ്കിലും ഒരുമിച്ചു പോയി ഒന്നിച്ചു താമസിക്കാനായിരുന്നു ഇരുവരുടെയും തീരുമാനം. തുടർന്ന് ഇരുവർക്കും ചെന്നൈയിൽ ജോലി ശരിയാക്കി. വീട്ടുകാരുടെ എതിർപ്പ് ശക്തമായതിനെത്തുടർന്ന് മേയ് 19ന് വീട് വിട്ട് കോഴിക്കോട് ഒരു കേന്ദ്രത്തിൽ അഭയം തേടി. എന്നാൽ ബന്ധുക്കൾ അവിടെയെത്തി പ്രശ്നമുണ്ടാക്കിയതോടെ പൊലീസ് ഇടപെട്ടു. പിന്നീട് ആദിലയുടെ ബന്ധുക്കൾ ഇരുവരെയും ആലുവ മുപ്പത്തടത്തുള്ള വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു. എന്നാൽ നൂറയെ ബന്ധുക്കൾ അവിടെയെത്തി ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോയി. തുടർന്നാണ് നൂറയെ വിട്ടുകിട്ടാൻ ആദില ഹൈക്കോടതിയെ സമീപിച്ചതും അനുകൂല വിധി നേടിയെടുത്തതും. ആദിലയ്ക്കും നൂറയ്ക്കും ഒരുമിച്ചു ജീവിക്കാൻ ഹൈക്കോടതി അനുമതി നൽകി 75 ദിവസം പിന്നിടുകയാണ്. എവിടെയാണ് ഇരുവരും ഇപ്പോൾ? സ്വാതന്ത്ര്യത്തിന്റെ പുതിയ വിശാലതയിൽ ജീവിക്കുമ്പോൾ എന്താണ് ആദിലയ്ക്കും നൂറയ്ക്കും പറയാനുള്ളത്?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA