കൊച്ചി ∙ മകന്റെ കുത്തേറ്റു ചികിത്സയിലായിരുന്ന അമ്മ മരിച്ചു. അങ്കമാലി നായത്തോട് പുതുശ്ശേരി മേരി (52 ) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 1ന് പുലർച്ചെ വീട്ടിൽ നടന്ന വാക്കുതർക്കത്തെ തുടർന്നാണ് മേരിയെ മകൻ കിരൺ കത്തി ഉപയോഗിച്ചു കുത്തിയത്. ആഴത്തിലുള്ള കുത്തിൽ കുടൽമാല പുറത്തുവന്നിരുന്നു.
അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ വയറിന്റെ ശസ്ത്രക്രിയ നടത്തി. പിന്നീട് മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. മകൻ കിരൺ ആലുവ സബ് ജയിലിൽ റിമാൻഡിലാണ്. ഭർത്താവ്: പരേതനായ ഏലിയാസ് (കുഞ്ഞുമോൻ ). മകൾ: നീതു. മരുമക്കൾ: സന്ദീപ്, സ്നേഹ.
English Summary: Mother who was Under Treatment After Being Stabbed by her Son Died